28 March Thursday

വിദ്യാർഥിനികളെക്കൊണ്ട് 
ശുചിമുറി കഴുകിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022
ചിറ്റൂർ
കൊഴിഞ്ഞാമ്പാറ പ്രീ–-മെട്രിക് ഹോസ്റ്റലിലെ വിദ്യാർഥിനികളെക്കൊണ്ട്‌ ശുചിമുറിയും ഹോസ്റ്റൽ പരിസരവും നിർബന്ധിച്ച് വൃത്തിയാക്കിപ്പിച്ചതിനെതിരെ പട്ടികജാതി ക്ഷേമ സമിതി പരാതി നൽകി. 
   സ്വീപ്പർ, താൽക്കാലിക വാർഡൻ എന്നിവർക്കെതിരെയാണ്‌ ജില്ലാ പട്ടികജാതി ഓഫീസർക്ക് പരാതി നൽകിയത്‌. പികെഎസ് ഏരിയ സെക്രട്ടറി എൻ ഷിബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശശിധരൻ, എസ് അനിഷ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ സുജാത എന്നിവർ ഹോസ്റ്റൽ സന്ദർശിച്ചശേഷമാണ്‌ പരാതി നൽകിയത്‌. 
   ഹോസ്റ്റലിലെ ഫോണിൽനിന്ന്‌ കുട്ടികൾക്ക് വീട്ടിലേക്ക് വിളിക്കണമെങ്കിൽ ലൗഡ് സ്പീക്കറിലിട്ട് മാത്രമേ സംസാരിക്കാൻ വാർഡൻ അനുവദിക്കു എന്നും പരാതിയുണ്ട്‌. പരാതിയെത്തുടർന്ന്‌ സ്വീപ്പറെ പുതുനഗരത്തേക്ക് സ്ഥലം മാറ്റി. നിലവിലെ വാർഡൻ വിരമിച്ചതിനുശേഷവും ദിവസ വേതനാടിസ്ഥാനത്തിൽ ജോലി നോക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top