പാലക്കാട്
പാസും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമില്ലാത്ത 120 പ്രവാസികളെ തമിഴ്‍നാട് സർക്കാർ അതിർത്തിയിൽ തടഞ്ഞു. ഷാർജയിൽനിന്ന് കരിപ്പൂരിലെത്തിയ 120 തമിഴ്‍നാട് സ്വദേശികളെയാണ് വാളയാറിൽ തടഞ്ഞത്. ഞായറാഴ്ച രാത്രി കരിപ്പൂരിലെത്തിയ സംഘം തിങ്കളാഴ്ച ഉച്ചയോടെയാണ് വാളയാറിലെത്തിയത്.
തമിഴ്‍നാട് സർക്കാരിന്റെ പാസില്ലാത്തതിനാൽ ഇവരെ അതിർത്തി കടത്തിവിടാനാവില്ലെന്ന് തമിഴ്‍നാട് പൊലീസ് നിലപാടെടുത്തു. പാസില്ലാത്തവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നും പൊലീസ് അറിയിച്ചു.
ഇതോടെ മണിക്കൂറുകളോളം സംഘം തമിഴ്‍നാട് അതിർത്തിയിൽ കുടങ്ങുകയായിരുന്നു.
പിന്നീട് കോയമ്പത്തൂർ കലക്ടറുമായി പാലക്കാട് കലക്ടർ ഡി ബാലമുരളി നടത്തിയ ചർച്ചയെത്തുടർന്നാണ് ഇവരെ അതിർത്തി കടത്തിവിട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..