12 July Saturday

‘ചിതലിയിലെ ആകാശം’ 
ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

  ഒ വി വിജയന്റെ പതിനെട്ടാം ചരമ വാർഷികം ‘ചിതലിയിലെ ആകാശം’ എന്ന പേരിൽ വ്യാഴാഴ്‌ച തസ്രാക്ക്‌ ഒ വി വിജയൻ സ്‌മാരകത്തിൽ വിവിധ പരിപാടികളോടെ ആചരിക്കും.

 ഒ വി വിജയൻ സ്‌മാരക സമിതിയും സാംസ്‌കാരിക വകുപ്പും ചേർന്ന്‌ സംഘടിപ്പിക്കുന്ന പരിപാടി രാവിലെ പത്തിന്‌ സാഹിത്യകാരി ഖദീജ മുംതാസ്‌ ഉദ്‌ഘാടനം ചെയ്യും. ഖസാക്കിന്റെ ഇതിഹാസം നൂറുപതിപ്പുകളുടെ കവർചിത്ര പ്രദർശനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ ഉദ്‌ഘാടനം ചെയ്യും. 
ഖസാക്കിന്റെ ഇതിഹാസം തമിഴിലേക്ക് വിവർത്തനം ചെയ്ത യുമ വാസുകിയെ കലക്ടർ അനുമോദിക്കും. സ്‌മൃതി പ്രഭാഷണം, യുവ സാഹിത്യകാർക്ക്‌ അനുമോദനം, സെമിനാർ, നാടക അവതരണം എന്നിവ ഉണ്ടായിരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top