10 June Saturday

നെന്മാറയിൽ പുലിയിറങ്ങി
നായയെ പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

പുലിയുടെ സിസിടിവി ദൃശ്യം

കൊല്ലങ്കോട് 
നെന്മാറ അകമ്പാടത്ത് ജനവാസ മേഖലയിൽ പുലിയിറങ്ങി. അകമ്പാടം സുധീഷിന്റെ വളർത്തുനായയെയാണ്‌ പുലി പിടിച്ചത്‌. രാവിലെ നായയെ കാണാത്തതിനെ തുടർന്ന് വീട്ടിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് പുലിയെ കണ്ടത്‌. ബുധൻ പുലർച്ചെ ഒന്നോടെ എത്തിയ പുലി നായയെ കഴുത്തിൽ കടിച്ച് കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ക്യാമറയിലുണ്ട്‌. വിവരമറിയിച്ചതിനെ തുടർന്ന്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top