24 April Wednesday
5 വരെ പാലക്കാട്‌ ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിലാണ്‌ മേള

എന്റെ കേരളം പ്രദര്‍ശന വിപണന മേള 9 മുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

 പാലക്കാട് 

എൽഡിഎഫ്‌ സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം- പ്രദർശന വിപണന മേള- 2023' ഏപ്രിൽ ഒമ്പതു മുതൽ 15 വരെ പാലക്കാട്‌ ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. ഒമ്പതിന്‌ വൈകിട്ട്‌ ആറിന്‌ മന്ത്രി കെ  കൃഷ്ണൻകുട്ടി  ഉദ്‌ഘാടനം ചെയ്യും. മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. ഉദ്ഘാടനത്തിന് മുന്നോടിയായി സൈക്കിൾ റാലിയും ഘോഷയാത്രയും നടക്കും.
പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കുന്ന മേളയിൽ ഏഴ് ദിവസവും ആകർഷകമായ കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും. ‘യുവതയുടെ സന്തോഷം' എന്ന വിഷയം അടിസ്ഥാനമാക്കി സജ്ജമാക്കുന്ന മേളയിൽ ജോബ് ഡ്രൈവ്, സ്റ്റാർട്ടപ്പ് മിഷൻ സേവനങ്ങൾ, നവസംരംഭകർക്കായി വായ്‌പ അപേക്ഷ സ്വീകരിക്കൽ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ തുടങ്ങിയവയുണ്ടാകും. പ്രവേശനം സൗജന്യം. 200 സ്റ്റാളുകളുണ്ട്‌.     
ജോബ് ഡ്രൈവിനു പുറമേ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ, രജിസ്‌ട്രേഷൻ എന്നിവയുമുണ്ടാകും. സ്റ്റാർട്ടപ്പ് മിഷൻ സ്റ്റാളിൽ വിവിധ സ്‌കീമുകളുടെ പ്രദർശനം, സ്റ്റാർട്ടപ്പുകളുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനം എന്നിവയുണ്ടാകും. പച്ചക്കറികൾ,- നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെട്ട വിഷുവിപണി മേളയുടെ ശ്രദ്ധാകേന്ദ്രമാകും. കുട്ടികൾക്കായി കളിസ്ഥലം, കൗൺസലിങ്, പാരന്റിങ് ക്ലിനിക് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ആധാർ എടുക്കൽ, തെറ്റ് തിരുത്തൽ, രേഖകളുമായെത്തുന്നവർക്ക് ഡിജി ലോക്കർ സംവിധാനം സജ്ജീകരിക്കും. വ്യവസായ വകുപ്പിൽനിന്നും വായ്‌പ അപേക്ഷകൾ, വായ്പാ സബ്‌സിഡികൾ തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ, പ്രോജക്ട് റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും.
സൗജന്യ കണ്ണ് പരിശോധന,- റോഡ് സുരക്ഷ ബോധവൽക്കരണം, -ക്വിസ് മത്സരം എന്നിവയുണ്ടാകും. കുടുംബശ്രീയുടെ സൗജന്യ കൈമാറ്റ ചന്തയും (സ്വാപ്പ് ഷോപ്പ്) മേളയുടെ പ്രധാന ആകർഷണമാവും. മൃഗസംരംക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കൃത്രിമക്കുളത്തിനരികെ വർണപക്ഷികളുടെ പ്രദർശനമുണ്ടാകും. 
ഫുഡ് കോർട്ടിൽ രാമശേരി ഇഡ്ഡലിയും ഗോത്രവിഭവങ്ങളും
എന്റെ കേരളം -പ്രദർശന വിപണനമേളയിൽ കുടുംബശ്രീ ഫുഡ് കോർട്ട് രുചിയുടെ കലവറയാകും. 
 3,240 ചതുരശ്ര അടിയിൽ സജ്ജീകരിക്കുന്ന ഫുഡ്കോർട്ടിൽ രാമശേരി ഇഡ്ഡലി മുതൽ അട്ടപ്പാടിയുടെ തനത് ഗോത്രവിഭവങ്ങൾ വരെ രുചിക്കാം. അട്ടപ്പാടിക്കാർ തത്സമയം പാചകം ചെയ്യും. ഇളനീർ പുഡ്ഡിങ്, മിൽമ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന രുചിഭേദങ്ങളും ആസ്വദിക്കാം.
  ‘നിറവ്' കലാസാംസ്‌കാരിക പരിപാടികൾ
പ്രദർശന വിപണന മേളയിലെത്തുന്നവർക്ക് കാഴ്ചയുടെ വർണവിസ്മയമൊരുക്കി ‘നിറവ്' കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും. 
ഉദ്ഘാടന ദിവസം മുതൽ നിത്യവും വൈകിട്ട് നൃത്ത-സംഗീത പരിപാടികൾ വേദിയിലെത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top