25 April Thursday

വേലാണ്ടിയ്‌ക്കിനി 
സ്നേഹവീടിന്റെ തെളിച്ചം

സ്വന്തം ലേഖകൻUpdated: Monday Jan 30, 2023
ആലത്തൂർ
കാവശേരി മുത്താനോട് ചെമ്പാനോട് വേലാണ്ടിയുടെ കണ്ണുകൾക്ക് വാർധക്യസഹജമായ കാഴ്ചക്കുറവുണ്ട്. മൂന്ന്‌ പെൺമക്കളിൽ ഒരാൾക്ക്‌ മാനസിക വെല്ലുവിളിയുണ്ട്‌. ഇവർക്ക് മൂന്നാം ക്ലാസുകാരനായ മകനുമുണ്ട്. വേലാണ്ടിയുടെ ഭാര്യ ബേബിക്ക്‌ തൊഴിലുറപ്പ്‌ ജോലിയിലൂടെ കിട്ടുന്ന വരുമാനത്തിലാണ് നിത്യവൃത്തി കഴിയുന്നത്. സ്വന്തമായൊരു വീട് സ്വപ്‌നം മാത്രമായിരുന്നു ഇതുവരെ ഈ കുടുംബത്തിന്‌. സിപിഐ എം ആലത്തൂർ ഏരിയ കമ്മിറ്റി ഓഫീസ് ആർ കൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ നിർമാണത്തോടനുബന്ധിച്ച് കാവശേരി ലോക്കൽ കമ്മിറ്റി സ്നേഹവീട് നിർമിച്ചുനൽകിയതോടെ വേലാണ്ടിയുടെയും കുടുംബത്തിന്റെയും ആ ‘വലിയ’ സ്വപ്‌നം യാഥാർഥ്യമായി.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്‌തു. ലോക്കൽ സെക്രട്ടറി കെ രജനീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം വി ചെന്താമരാക്ഷൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ഡി പ്രസേനൻ എംഎൽഎ, വി പൊന്നുക്കുട്ടൻ, ഏരിയ സെക്രട്ടറി സി ഭവദാസൻ, ഏരിയ കമ്മിറ്റി അംഗം ടി രാജൻ എന്നിവർ സംസാരിച്ചു. കെ അശോകൻ സ്വാഗതവും സി രവീന്ദ്രൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top