23 April Tuesday
542 വാർഷിക പത്രം

ദേശാഭിമാനി ജീവനക്കാർ ചേർത്ത 
വരിസംഖ്യ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

ദേശാഭിമാനി ജീവനക്കാർ ചേർത്ത പത്രവരിക്കാരുടെ ലിസ്റ്റ് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഏറ്റുവാങ്ങുന്നു

 
പാലക്കാട്‌
ദേശാഭിമാനി പാലക്കാട്‌ യൂണിറ്റിലെ ജീവനക്കാർ ചേർത്ത പത്രത്തിന്റെ ലിസ്‌റ്റും സംഖ്യയും സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ഏറ്റുവാങ്ങി. യൂണിറ്റിലെ സിപിഐ എം എഡിറ്റോറിയൽ, മാനേജ്‌മെന്റ്‌ ബ്രാഞ്ചുകൾ ചേർത്ത 542 വാർഷിക വരിക്കാരുടെ ലിസ്‌റ്റാണ്‌ ഏറ്റുവാങ്ങിയത്‌. 
ലോക്കൽ കമ്മിറ്റിയംഗം ടോം പനയ്‌ക്കൽ അധ്യക്ഷനായി. എഡിറ്റോറിയൽ ബ്രാഞ്ച്‌ സെക്രട്ടറി വേണു കെ ആലത്തൂർ, ലോക്കൽ കമ്മിറ്റിയംഗം എസ്‌ സിരോഷ എന്നിവർ സംസാരിച്ചു. ഏറ്റവും കൂടുതൽ പത്രം ചേർത്തിയ മാനേജ്‌മെന്റ്‌ ബ്രാഞ്ച്‌ സെക്രട്ടറി സി സതീഷ്‌ചന്ദ്രന്‌ ലോക്കൽ സെക്രട്ടറി എ ജി സന്തോഷ്‌ ഉപഹാരം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top