28 March Thursday
പിഎഫ്‌ പെൻഷനേഴ്‌സ്‌ അസോ. ജില്ലാ സമ്മേളനം

കുറഞ്ഞ പിഎഫ്‌ പെൻഷൻ 9,000 രൂപയാക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
 
പുതുപ്പരിയാരം
കുറഞ്ഞ പെൻഷൻ 9,000 രൂപയാക്കണമെന്ന്‌ പ്രോവിഡന്റ്‌ ഫണ്ട്‌ പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമബത്ത ബാധകമാക്കുക, ഉയർന്ന ശമ്പളക്കാർക്ക്‌ ഉയർന്ന പെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനത്തിൽ ഉയർത്തി. വി കെ ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. 
ജില്ലാ പ്രസിഡന്റ്‌ പി സദാനന്ദൻ അധ്യക്ഷനായി. ഓർഗനൈസിങ് സെക്രട്ടറി വി രാമകൃഷ്ണൻ. സംസ്ഥാന പ്രസിഡന്റ്‌ ടി പി ഉണ്ണിക്കുട്ടി, സിഐടി യു സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ കുനിശേരി, പിഎഫ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡി മോഹനൻ, സംസ്ഥാന സെക്രട്ടറി എൻ തങ്കച്ചൻ, ജില്ലാ സെക്രട്ടറി ആർ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി സദാനന്ദൻ (പ്രസിഡന്റ്‌), ടി എസ്‌ ദാസ്‌, പി പി വിജയകുമാർ, എം വി മനോഹരൻ, പി കെ ഏറാടി, പി ജയലക്ഷ്‌മി (വൈസ്‌ പ്രസിഡന്റുമാർ), ആർ പുരുഷോത്തമൻ (ജനറൽ സെക്രട്ടറി), എൻ തങ്കച്ചൻ, വി രാമകൃഷ്‌ണൻ, എം മുരുകൻ, സി പി ചന്ദ്രൻ, ഇ ആർ രാമസ്വാമി (സെക്രട്ടറി), വി പി രാധാകൃഷ്‌ണൻ( ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top