25 April Thursday

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ 4 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
അഗളി
പുതൂർ പഞ്ചായത്ത് ദൊഡുഗട്ടിയിൽ രാത്രിയിൽ ബൈക്കിൽ സഞ്ചരിച്ച നാലുപേർക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. ദൊഡുഗട്ടി സ്വദേശികളായ മുരുകേശൻ (33), ശെൽവൻ (35), പഴനിസ്വാമി (23), പണലി (40) എന്നിവർ ചൊവ്വ രാത്രി എട്ടിനാണ്‌ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. 
ദൊഡുഗട്ടി ഊരിനുസമീപം ഇറങ്ങിയ കാട്ടാന രണ്ട് ബൈക്കിലായി പോയ ഇവരെ ആക്രമിക്കുകയായിരുന്നു. മുരുകേശനും ശെൽവനും സഞ്ചരിച്ച സ്കൂട്ടർ ആന തകർത്തു. വണ്ടി തുമ്പിക്കൈയിൽ എടുത്ത് താഴേക്ക് എറിഞ്ഞു. പണലിയും പഴനിസ്വാമിയും സഞ്ചരിച്ച വണ്ടിക്കുനേരേയും ആക്രമണമുണ്ടായി. പരിക്കേറ്റവർ അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top