29 March Friday
■ ഹയർ സെക്കൻഡറിയിൽ ജില്ലയ‍്ക്ക് നേട്ടം

9 ലേക്ക്‌ കുതിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021
പാലക്കാട്‌
എസ്‌എസ്‌എൽസിക്ക്‌ പിന്നാലെ ഹയർ സെക്കൻഡറി പരീക്ഷയിലും ജില്ലയ്ക്ക്‌ വൻ കുതിപ്പ്‌. 85.99 ശതമാനം വിജയം നേടി സംസ്ഥാനത്ത്‌ ഒമ്പതാം സ്ഥാനത്തേക്ക്‌ ജില്ല എത്തി. കഴിഞ്ഞ വർഷം 13 –-ാം  സ്ഥാനത്തായിരുന്നു. 2020 ൽ 80.29 ശതമാനമായിരുന്നു വിജയമെങ്കിൽ ഇത്തവണ 5.70 ശതമാനം വർധിച്ചു . 2019, 2018 വർഷങ്ങളിൽ ജില്ല 11 –-ാം സ്ഥാനത്തായിരുന്നു. കോവിഡിന്റെ  തീക്ഷ്‌ണതയ്‌ക്കിടയിൽ വിദ്യാർഥികളുടെ  ഈ നേട്ടത്തിന്‌ പത്തരമാറ്റ്‌ തിളക്കം. 
149 സ്‌കൂളുകളിലെ 30,541 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 26,262 പേർ ഉപരിപഠന യോഗ്യത നേടി. 3341 പേർക്ക്‌ എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ചു. കഴിഞ്ഞ വർഷം ഇത്‌ 1000 മാത്രമായിരുന്നു. 
ഒമ്പത്‌ സ്‌കൂളുകളിൽ പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളും വിജയിച്ചു. സർക്കാർ സ്‌കൂളുകൾക്ക്‌ അഭിമാനമായി മലമ്പുഴ ആശ്രമം എച്ച്‌എസ്‌എസും ഒറ്റപ്പാലം ഗവ. എച്ച്‌എസ്‌എസ്‌ ഫോർ ഡെഫുമുണ്ട്‌. 30 ശതമാനത്തിൽ താഴെ വിജയം നേടിയവരുടെ പട്ടികയിൽ പുതൂർ ട്രൈബൽ ഗവ. എച്ച്‌എസ്‌എസ്‌ ഉണ്ട്‌. വിജയ ശതമാനം കുറഞ്ഞ സ്‌കൂളുകളിൽ അടുത്ത വർഷത്തെ പരീക്ഷ ലക്ഷ്യമാക്കി കൂടുതൽ പഠന മികവിനുള്ള പ്രവർത്തനങ്ങൾ നടത്തും.
ഓപ്പൺ സ്കൂൾ വഴി 7078 പേർ പരീക്ഷയെഴുതി. 3273 പേർ ഉപരിപഠന യോഗ്യത നേടി. 46.24 ആണ്‌ വിജയ ശതമാനം. 36.60 ശതമാനമായിരുന്നൂ വിജയം. 9.64 ശതമാനത്തിന്റ വർധനയാണ്‌ ഇത്തവണ. 101 പേർക്ക്‌ എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ചു. കഴിഞ്ഞ വർഷം 34 പേർക്ക്‌ മാത്രമായിരുന്നു.
പൂർണമായും ഓൺലൈനിലൂടെ പഠിച്ച്‌ നേടിയ വിജയമാണിത്‌. അവസാന രണ്ട്‌ മാസമൊഴികെ ബാക്കി മാസങ്ങൾ വിദ്യാർഥികൾ  കൈറ്റ്‌ വിക്ടേഴ്‌സ്‌ ക്ലാസിനെയാണ്‌ ആശ്രയിച്ചത്‌. 
ജനുവരി മുതലാണ്‌ സ്‌കൂളുകളിൽ  വിദ്യാർഥികൾ എത്തിയത്‌. പല ഘട്ടങ്ങളായാണ്‌ പരീക്ഷ നടത്തിയത്‌. കഴിഞ്ഞ മാസം അവസാനമായിരുന്നു പ്രാക്ടിക്കൽ പരീക്ഷ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top