24 April Wednesday

68 തദ്ദേശ സ്ഥാപനങ്ങളിൽ കർശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021
പാലക്കാട്‌
കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ കർശന നിയന്ത്രണം . ഈ മാസം 21 മുതൽ  27 വരെയുള്ള രോഗ സ്ഥിരീകരണ നിരക്ക്‌ പരിഗണിച്ചപ്പോൾ ആകെ 68 തദ്ദേശ സ്ഥാപനങ്ങൾ രോഗനിരക്ക്‌ കൂടിയ ഡി വിഭാഗത്തിലായി. രോഗസ്ഥിരീകരണ നിരക്ക്‌ 15 ശതമാനത്തിനു മുകളിലുള്ളവയെയാണ്‌ ഡി വിഭാഗത്തിൽ ഉൾപ്പെടുത്തിയത്‌. 10നും 15 നുമിടയിൽ രോഗ സ്ഥിരീകരണ നിരക്കുള്ള 20 തദ്ദേശ സ്ഥാപനങ്ങളും അഞ്ചിനും പത്തിനുമിടയിൽ അഞ്ച്‌ സ്ഥാപനങ്ങളുമാണുള്ളത്‌. ശരാശരി അഞ്ചിൽ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങൾ രണ്ട്‌ മാത്രം. മങ്കര, പുതുശേരി പഞ്ചായത്തുകൾ മാത്രമാണ്‌ ഈ വിഭാഗത്തിലുള്ളത്‌. പുതുശേരി കഴിഞ്ഞ ആഴ്‌ചയിലും ഇതേ വിഭാഗത്തിൽ തന്നെയായിരുന്നു. കഴിഞ്ഞ ആഴ്‌ച എ വിഭാഗത്തിൽ ആയിരുന്ന കൊഴിഞ്ഞാമ്പാറ സി വിഭാഗത്തിലായി. ജില്ലയിലെ ഏഴിൽ ആറ്‌ നഗരസഭയും ഡി വിഭാഗത്തിൽ ഉൾപ്പെടുന്നു.  
വിവിധ വിഭാഗങ്ങളിൽ 
ഉൾപ്പെടുന്ന 
തദ്ദേശ സ്ഥാപനങ്ങൾ ചുവടെ
വിഭാഗം ഡി 
തിരുവേഗപ്പുറ, കൊപ്പം, എലവഞ്ചേരി, വണ്ടാഴി, ചളവറ , കുമരംപുത്തൂർ, വിളയൂർ, തെങ്കര, കോട്ടോപ്പാടം, ഓങ്ങല്ലൂർ, നാഗലശേരി, വല്ലപ്പുഴ, അലനല്ലൂർ, പല്ലശ്ശന,  മുതലമട, തൃത്താല,  പരുതൂർ, മേലാർകോട്, പിരായിരി, കാവശേരി, കരിമ്പ, അയിലൂർ, മുതുതല, കോട്ടായി, കൊല്ലങ്കോട്, കപ്പൂർ, അനങ്ങനടി, തൃക്കടീരി,  കരിമ്പുഴ, ചാലിശേരി, പുതുക്കോട്, നെല്ലായ, ശ്രീകൃഷ്ണപുരം, കുഴൽമന്ദം, എരിമയൂർ, പെരുവെമ്പ്, അഗളി, അമ്പലപ്പാറ, കാഞ്ഞിരപ്പുഴ, കൊടുമ്പ്, വടക്കഞ്ചേരി,  കുത്തന്നൂർ, എരുത്തേമ്പതി, തിരുമിറ്റക്കോട്, മുണ്ടൂർ, വാണിയംകുളം, പുതുപ്പരിയാരം, കടമ്പഴിപ്പുറം, കുലുക്കല്ലൂർ, കണ്ണമ്പ്ര, വടകരപ്പതി,  ആലത്തൂർ,  കിഴക്കഞ്ചേരി, ആനക്കര, അകത്തേത്തറ, നല്ലേപ്പിള്ളി, തച്ചനാട്ടുകര,  പൂക്കോട്ടുകാവ്, എലപ്പുള്ളി, തരൂർ, ലെക്കിടി - പേരൂർ,  പട്ടിത്തറ.
നഗരസഭ: ഒറ്റപ്പാലം, പട്ടാമ്പി, ചിറ്റൂർ–-തത്തമംഗലം, ചെർപ്പുളശേരി, ഷൊർണൂർ, മണ്ണാർക്കാട്.
വിഭാഗം സി 
പഞ്ചായത്ത്‌: ഷോളയൂർ, പെരിങ്ങോട്ടുകുറുശി, തേങ്കുറുശി, കോങ്ങാട്, പുതൂർ, മലമ്പുഴ, കാരാകുറുശി, കണ്ണാടി,  നെന്മാറ, കേരളശേരി, മരുതറോഡ്, പൊൽപ്പുള്ളി, മാത്തൂർ, കൊഴിഞ്ഞാമ്പാറ,  പട്ടഞ്ചേരി, തച്ചമ്പാറ, മണ്ണൂർ, പറളി,  വടവന്നൂർ.
നഗരസഭ: പാലക്കാട്.
വിഭാഗം ബി
കൊടുവായൂർ, പുതുനഗരം, പെരുമാട്ടി, വെള്ളിനേഴി, നെല്ലിയാമ്പതി.
എ വിഭാഗം
മങ്കര, പുതുശേരി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top