29 March Friday

5 വാര്‍ഡില്‍ നാളെ ഉപതെരഞ്ഞെടുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
പാലക്കാട്
ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലെ അഞ്ച്‌ വാർഡിലെ ഉപതെരഞ്ഞെടുപ്പ്‌ ചൊവ്വാഴ്‌ച. ലെക്കിടി –- പേരൂർ പഞ്ചായത്തുകാവ്‌ (പത്താം വാർഡ്‌), മുതലമട പറയമ്പള്ളം (17–-ാം വാർഡ്‌), കാഞ്ഞിരപ്പുഴ കല്ലുമല (മൂന്നാം വാർഡ്‌), പെരിങ്ങോട്ടുകുറുശി ബമ്മണ്ണൂർ (എട്ടാം വാർഡ്‌), കരിമ്പ കമ്പടം (ഒന്നാംവാർഡ്‌) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ലെക്കിടി, മുതലമട, കാഞ്ഞിരപ്പുഴ എൽഡിഎഫിന്റെയും പെരിങ്ങോട്ടുകുറുശി, കരിമ്പ യുഡിഎഫിന്റെയും സിറ്റിങ് സീറ്റുകളാണ്‌. 31നാണ്‌ വോട്ടെണ്ണൽ. 
സ്ഥാനാർഥികൾ: ലെക്കിടി പേരൂർക്കാവ്‌: ടി മണികണ്‌ഠൻ (എൽഡിഎഫ് സ്വതന്ത്രൻ), യു പി രവി (കോൺഗ്രസ്), എം വിശ്വനാഥൻ (ബിജെപി). മുതലമട പറയമ്പള്ളം: മുഹമ്മദ് മൂസ (എൽഡിഎഫ്‌), ബി മണികണ്ഠൻ (യുഡിഎഫ്‌), ഹരിദാസ് ചുവട്ടുപാടം (ബിജെപി). പെരിങ്ങോട്ടുകുറുശി ബമ്മണ്ണൂർ: സി റീന (എൽഡിഎഫ് സ്വതന്ത്ര), ആർ ഭാനുരേഖ (എ വി ഗോപിനാഥ് പക്ഷം), സി ആർ ബിന്ദു (ബിജെപി). കാഞ്ഞിരപ്പുഴ കല്ലമല: ​ജിനി മോൾ (എൽഡിഎഫ്), വത്സല വിശ്വനാഥൻ (യുഡിഎഫ്), ശോഭന (ബിജെപി). കരിമ്പ കമ്പടം: ഗീത ബാലകൃഷ്ണൻ (എൽഡിഎഫ്), നീതു സൂരജ് (യുഡിഎഫ്), സേതു (ബിജെപി).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top