29 March Friday

വായ്‌പാ പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടി: നാടെങ്ങും ഡിവൈഎഫ്‌ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
പാലക്കാട്‌
സംസ്ഥാനത്തിന്റെ വായ്‌പാ പരിധി വെട്ടിക്കുറച്ച്‌ കേരളത്തിന് നേരെയുള്ള കേന്ദ്രത്തിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തിനെതിരെ ഡിവൈഎഫ്‌ഐ യൂണിറ്റ്‌ കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു. പോസ്റ്റർ പ്രചാരണവും നടന്നു. പുതുശേരി ബ്ലോക്കിലെ കൊയ്യാമരക്കാട് യൂണിറ്റിൽ ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ഉദ്‌ഘാടനം ചെയ്‌തു. ചിറ്റൂർ ബ്ലോക്കിലെ അത്തിക്കുഴി യൂണിറ്റിൽ ജില്ലാ പ്രസിഡന്റ് ആർ ജയദേവനും ഷൊർണൂർ ബ്ലോക്കിലെ മണിശേരി യൂണിറ്റിൽ ജില്ലാ ട്രഷറർ എം രൺദീഷും ഉദ്‌ഘാടനം ചെയ്‌തു. 
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഷക്കീർ വടക്കഞ്ചേരി ബ്ലോക്കിലെ മോസ്‌കോ യൂണിറ്റിലും പി വി രതീഷ് പട്ടാമ്പി ബ്ലോക്കിലെ പുലാശേരിക്കര യൂണിറ്റിലും ഷിബികൃഷ്ണ ആലത്തൂർ ബ്ലോക്കിലെ കോന്നല്ലൂർ യൂണിറ്റിലും ഉദ്‌ഘാടനം ചെയ്‌തു. ചൊവ്വാഴ്‌ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക്  മാർച്ച് സംഘടിപ്പിക്കും. കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്‌മ അജയ്‌ഘോഷ്‌ ഉദ്‌ഘാടനം ചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top