23 April Tuesday

അനിശ്‌ചിതകാല ധർണ വിജയിപ്പിക്കുക: കെഎസ്‌ആർടിഇഎ

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022
പാലക്കാട്‌
മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തുക, ശമ്പളം കൃത്യമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ ആറ്‌മുതൽ ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല ധർണ വിജയിപ്പിക്കാൻ കെഎസ്‌ആർടിഇഎ(സിഐടിയു) ജനറൽ കൗൺസിൽ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ്‌ പി എസ്‌ ശെൽവരാജ്‌ അധ്യക്ഷനായി. 
സെക്രട്ടറി കെ  കൃഷ്ണൻകുട്ടി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ സി കെ  ഹരികൃഷണൻ കേന്ദ്രകമ്മിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി എസ്‌ മഹേഷ്, ജില്ലാ ട്രഷറർ  കെ ഗോപാലകൃഷ്ണൻ, ജില്ലാ ജോയിന്റ് സെക്രട്ടറി പി സതീശൻ, പ്രദീപ് കുമാർ, കെ എ സിയാവുദ്ദീൻ, പി പ്രദീഷ്, കെ രാമൻകുട്ടി, സി  ബാബു, പി സി  ശിവാനന്ദൻ, കെ  കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top