24 April Wednesday

മോയനിലും ജെൻഡർ ന്യൂട്രൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

പാലക്കാട് ഗവ. മോയൻ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ പുതിയ യൂണിഫോം പ്രദർശിപ്പിച്ചപ്പോൾ

പാലക്കാട്‌
സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന പാലക്കാട്‌ ഗവ. മോയൻ മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഇനി പാവാടയും ചുരിദാറുമില്ല. പാന്റും ടോപ്പുമണിഞ്ഞായിരിക്കും അടുത്ത അധ്യയന വർഷം മുതൽ കുട്ടികൾ സ്‌കൂളിലെത്തുക. പുതിയ യൂണിഫോം ചൊവ്വാഴ്‌ച സ്‌കൂളിൽ പ്രദർശിപ്പിച്ചു.
നിലവിൽ നീല പാന്റ്‌സും ചെക്ക്‌ ഷർട്ടും നീല കോട്ടുമാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. അഞ്ചുമുതൽ പ്ലസ്‌വൺ വരെയുള്ള വിദ്യാർഥികളുടെ യൂണിഫോമാണ്‌ മാറുന്നത്‌. പ്ലസ്‌ടു വിദ്യാർഥികളുടെ നിലവിലെ യൂണിഫോം തുടരും. എട്ടുവരെയുള്ള വിദ്യാർഥികൾക്ക്‌ സർക്കാരിന്റെ സൗജന്യ യൂണിഫോം തുണി ലഭിക്കും. മറ്റ്‌ കുട്ടികൾ പുറത്തുനിന്ന്‌ വാങ്ങണം. അഞ്ചുമുതൽ പത്തുവരെ 3,600 വിദ്യാർഥികളാണ്‌ സ്‌കൂളിൽ പഠിക്കുന്നത്‌. 
പുതിയ യൂണിഫോം ഏർപ്പെടുത്തുന്നതിനെ വിദ്യാർഥികൾ സ്വാഗതം ചെയ്യുന്നു. പാന്റിനും ഷർട്ടിനുമൊപ്പം കോട്ട്‌ വേണ്ടെന്ന്‌ ഒരു വിഭാഗം വിദ്യാർഥികൾ ആവശ്യപ്പെടുന്നുണ്ട്‌. ഇക്കാര്യത്തിൽ സ്‌കൂൾ മാനേജ്‌മെന്റ്‌ കമ്മിറ്റിയും പിടിഎയും അധ്യാപകരും വിദ്യാർഥികളുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top