25 April Thursday
ഒന്നുമുതൽ എട്ടുവരെയുള്ള സർക്കാർ, എയ്-ഡഡ്‌ സ്‌കൂളുകളിലെ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ യൂണിഫോം ലഭിക്കും

സ്‌കൂൾ വിദ്യാർഥികൾക്ക്‌ 
യൂണിഫോം വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

സ്‌കൂൾ യൂണിഫോം വിതരണം പാലക്കാട്‌ ഗവ. മോയൻ എൽപി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ ഉദ്‌ഘാടനം ചെയ്യുന്നു

 പാലക്കാട്‌

ജില്ലയിൽ സ്‌കൂൾ വിദ്യാർഥികൾക്കുള്ള കൈത്തറി സ്‌കൂൾ യൂണിഫോം വിതരണം പാലക്കാട്‌ ഗവ. മോയൻ എൽപി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി വി മനോജ്‌കുമാർ അധ്യക്ഷനായി. എസ്‌എംസി ചെയർമാൻ പി ഷംസുദീൻ, പിടിഎ പ്രസിഡന്റ്‌ ആർ ഉദയകുമാർ എന്നിവർ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ്‌ എം സുരേഷ്‌ സ്വാഗതവും ഗവ. മോയൻ എൽപി സ്‌കൂൾ പ്രധാനാധ്യാപകൻ പി ബാലകൃഷ്‌ണൻ നന്ദിയും പറഞ്ഞു.
അടുത്ത അധ്യയന വർഷത്തേക്കുള്ള യൂണിഫോമാണ്‌ വിതരണം തുടങ്ങിയത്‌. ഒന്നുമുതൽ എട്ടുവരെയുള്ള സർക്കാർ, എയ്ഡഡ്‌ സ്‌കൂളുകളിലെ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യ യൂണിഫോം ലഭിക്കും. കൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട്‌ സർക്കാർ സ്‌കൂളുകളിൽ കൈത്തറി വസ്‌ത്രമാണ്‌ നൽകുന്നത്‌. 2.80 ലക്ഷം വിദ്യാർഥികളാണ്‌ ജില്ലയിൽ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top