പാലക്കാട്
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഡിഡിയുജികെവൈ ആൻഡ് യുവകേരളം പദ്ധതിയുടെ ഭാഗമായി പാലക്കാട് ബി ഇ എം ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ മെഗാ തൊഴിൽ മേള നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഉദ്ഘാടനം ചെയ്തു. പാലക്കാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ബേബി ചന്ദ്രൻ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ  കോ ഓർഡിനേറ്റർ ബി എസ് മനോജ്, പാലക്കാട് നഗരസഭ നോർത്ത് സി ഡി എസ് ചെയർപേഴ്സൺ  സുലോചന, ജില്ലാ പ്രോഗ്രാം മാനേജർ എസ് പ്രിയങ്ക എന്നിവർ സംസാരിച്ചു.
നൈപുണ്യ പരിശീലനം പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക് മുൻഗണന നൽകിയും മറ്റു തൊഴിൽ രഹിതർക്ക് പരമാവധി തൊഴിലവസരങ്ങൾ നൽകിയുമാണ് മേള നടത്തിയത്. 960 പേർ പങ്കെടുത്തതിൽ 630  പേർക്ക് തൊഴിൽ ഉറപ്പായി.
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..