19 April Friday

ടൂറിസം ദിനം: വിനോദസഞ്ചാര 
കേന്ദ്രങ്ങൾ ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
പാലക്കാട്‌
ലോകവിനോദസഞ്ചാര ദിനമായ ചൊവ്വാഴ്‌ച ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ ശുചീകരിച്ചു.  മലമ്പുഴ ഉദ്യാനത്തിൽ കെ ഡി പ്രസേനൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, വിനോദസഞ്ചാരവകുപ്പ് ഡെപ്യുട്ടി ഡയറക്ടർ എസ് അനിൽകുമാർ, ജലസേചനവകുപ്പ് എക്‌സ്‌ക്യൂട്ടീവ് എൻജിനിയർ ഡി അനിൽകുമാർ, ഡിടിപിസി സെക്രട്ടറി ഡോ. എസ് വി സിൽബർട്ട് ജോസ് എന്നിവർ സംസാരിച്ചു. വിനോദ സഞ്ചാരവകുപ്പിന്റെയും ഡിടിപിസിയുടെയും ജലസേചനവകുപ്പിന്റെയും ടൂറിസം ക്ലബ്ബുകളുടെയും നേതൃത്വത്തിലായിരുന്നു ശുചീകരണം. മലമ്പുഴ, പോത്തുണ്ടി, മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളിലെ ഉദ്യാനം, പാലക്കാട്‌ വാടിക, -ശിലാവാടിക ഉദ്യാനം,  മലമ്പുഴ റോക്ക് ഗാർഡൻ, വെള്ളിയാങ്കല്ല് പൈതൃകപാർക്ക്, വെള്ളിനേഴി കലാഗ്രാമം എന്നിവിടങ്ങളിലും വളണ്ടിയർമാർ ശുചീകരണം നടത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top