26 April Friday

വികസനക്കുതിപ്പിന്റെ 
6 വർഷങ്ങൾ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

‘വികസനക്കുതിപ്പിന്റെ 6 വർഷങ്ങൾ’ സിഐടിയു സംസ്ഥാന സെക്രട്ടറി 
കെ എൻ ഗോപിനാഥ്‌ സിഡബ്ല്യുഎഫ്‌ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി 
വി ശശികുമാറിന്‌ നൽകി പ്രകാശിപ്പിക്കുന്നു

പാലക്കാട്‌
ആരോഗ്യ മേഖലയിൽ എൽഡിഎഫ്‌ സർക്കാർ നടത്തിയ ആറു വർഷത്തെ പ്രവർത്തനങ്ങൾ ചേർത്ത്‌ പുസ്‌തകം പ്രകാശിപ്പിച്ചു. കേരള സ്‌റ്റേറ്റ്‌ കൺസ്‌ട്രക്‌ഷൻ വർക്കേഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാന സമ്മേളന വേദിയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌ സിഡബ്ല്യുഎഫ്‌ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി വി ശശികുമാറിന്‌ നൽകിയാണ്‌  പ്രകാശിപ്പിച്ചത്‌.  
സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ, മെഡിക്കൽ സബ്‌ കമ്മിറ്റി ചെയർമാൻ ഡോ. ശ്രീകാന്ത്‌, കൺവീനർ സുരേന്ദ്രൻ, ഡോ. അഭിമോൻ, ഡോ. ഷുഹൈബ്‌, ഡോ. അമൃത, ഡോ. വി എസ്‌ സുഭാഷ്‌, ജയകൃഷ്‌ണൻ, സുരേഷ്‌, ജയശ്രീ എന്നിവർ സംസാരിച്ചു.  
ജില്ലയിലെ വിവിധ മെഡിക്കൽ ശാഖകളിലെ വിദഗ്‌ധർ ചേർന്ന മെഡിക്കൽ സബ്‌കമ്മിറ്റിയാണ്‌ പുസ്‌തകം തയ്യാറാക്കിയത്‌.  സർക്കാർ അംഗീകൃത ചികിത്സാ ശാഖകളായ അലോപ്പതി, ആയുർവേദം, ഹോമിയോ, യുനാനി, സിദ്ധ, നാച്യുറോപ്പതി, യോഗ എന്നിവ സംയോജിപ്പിച്ച്‌ സമ്മേളന നഗറിൽ മെഡിക്കൽ ക്യാമ്പ്‌ നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top