29 March Friday

മധുബാലയ്‌ക്ക്‌ 
സിവിൽ സർവീസ്‌ പരിശീലനത്തിന്‌ സഹായം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022
പാലക്കാട്‌
സിവിൽ സർവീസ്‌ നേടാനുള്ള പല്ലശ്ശന സ്വദേശിനി മധുബാലയുടെ ആഗ്രഹത്തിന്‌ ടർബുലാർ പെയിന്റ്‌സിന്റെ സഹായ ഹസ്‌തം. പ്ലസ്‌ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയ മധുബാലയ്‌ക്ക്‌ സിവിൽ സർവീസ്‌ പരിശീലനത്തിന്‌ നാലു വർഷം സഹായം നൽകുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
സ്ഥാപനത്തിന്‌ ലഭിക്കുന്ന ലാഭവിഹിതത്തിന്റെ നിശ്‌ചിത ശതമാനം  ഉപയോഗിച്ച്‌ നിർധനരായ വിദ്യാർഥികൾക്ക്‌ സഹായം നൽകുന്ന പദ്ധതി സ്ഥാപനം നടത്തിവരുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. ടർബുലാർ പെയിന്റ്‌സ്‌ എംഡി രഘു കുട്ടത്ത്‌, സീനിയർ മാനേജർ സൗമ്യ സുനിത്ത്‌, കെ വിപിൻ, കെ എ അനുപ്‌, മധുബാല എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top