25 April Thursday

കൺസ്‌ട്രക്‌ഷൻ വർക്കേഴ്‌സ്‌ ഫെഡറേഷൻ
സംസ്ഥാന സമ്മേളനത്തിന്‌ ഉജ്വല തുടക്കം

സ്വന്തം ലേഖികUpdated: Tuesday Jun 28, 2022
കെ വി ജോസ്‌ നഗർ (പാലക്കാട്‌)
കേരള സ്‌റ്റേറ്റ്‌ കൺസ്‌ട്രക്‌ഷൻ വർക്കേഴ്‌സ്‌ ഫെഡറേഷൻ(സിഐടിയു) 11–-ാം സംസ്ഥാന സമ്മേളനത്തിന്‌ പാലക്കാട്ട്‌ ഉജ്വല തുടക്കം. കെ വി ജോസ്‌ നഗറിൽ(പാലക്കാട്‌ പ്രസന്നലക്ഷ്‌മി ഓഡിറ്റോറിയം)സംസ്ഥാന പ്രസിഡന്റ്‌ കെ പി സഹദേവൻ പതാക ഉയർത്തിയതോടെ രണ്ടുദിവസത്തെ സമ്മേളനത്തിന്‌ തുടക്കമായി. പ്രതിനിധിസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്‌തു. കെ പി സഹദേവൻ അധ്യക്ഷനായി. ടി കെ അച്യുതൻ രക്തസാക്ഷിപ്രമേയവും പി കെ മുകുന്ദൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. 
സമ്മേളന നടത്തിപ്പിന്‌ വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു.
പ്രമേയം–-യു പി ജോസഫ്‌(കൺവീനർ), മണ്ണാറം രാമചന്ദ്രൻ, വി പി സക്കറിയ, ഇ ജി മോഹനൻ, വി പി കുഞ്ഞിക്കൃഷ്‌ണൻ, അരക്കൻ ബാലൻ. മിനുട്‌സ്‌–- സുരേഷ്‌കുമാർ(കൺവീനർ), സി കെ പരീത്‌, എസ്‌ ഹരിദാസ്‌, എ കെ നാരായണി, ഷീല അലക്‌സ്‌. ക്രെഡൻഷ്യൽ–-എം വൈ ആന്റണി(കൺവീനർ), ലത ചന്ദ്രൻ, എം മധു, മണിമോഹൻ. 
സംസ്ഥാന സെക്രട്ടറി കോനിക്കര പ്രഭാകരൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.  400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
 സിഡബ്ല്യുഎഫ്‌ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി ശശികുമാർ, അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌  ആർ ശിങ്കാരവേലു, സിഐടിയു സംസ്ഥാന സെക്രട്ടറിമാരായ കെ എൻ ഗോപിനാഥ്‌, വി സി കാർത്യായനി, സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ കെ ജയചന്ദ്രൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. അഖിലേന്ത്യാ പ്രസിഡന്റ്‌ സുഖ്‌ബീർ സിങ് അഭിവാദ്യം ചെയ്‌തു. ഉദ്‌ഘാടനസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി കെ ശശി സ്വാഗതം പറഞ്ഞു. 
വൈകിട്ട്‌ നിർമാണമേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ സെമിനാർ  ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്‌തു. കെ പി സഹദേവൻ അധ്യക്ഷനായി. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ, വി ശശികുമാർ എന്നിവർ സംസാരിച്ചു. 
തുടർന്ന്‌ വി പി മൻസിയയുടെ നൃത്തവും അരങ്ങേറി. ചൊവ്വാഴ്‌ച പൊതുചർച്ച തുടരും. തുടർന്ന്‌ ചർച്ചയ്‌ക്കുള്ള മറുപടിയും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top