29 March Friday

യാത്രാ ഇളവിന്‌ 
കാർഡ്‌ വേണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022
പാലക്കാട്
സ്ഥാപന മേധാവികൾ നൽകുന്ന യാത്രാ കൺസഷൻ കാർഡുള്ള സർക്കാർ, എയ്ഡഡ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് ബസുകളിൽ യാത്രാ ഇളവ് ലഭ്യമാക്കും. ജില്ലയിലെ സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ്‌ തീരുമാനം. 
ഇളംനീല നിറത്തിലുള്ള യാത്രാ കൺസഷൻ കാർഡിന്റെ ഒരു പുറത്ത് സ്ഥാപനത്തിന്റെയും പഠിക്കുന്ന കോഴ്സിന്റേയും പേരുണ്ടാകണം. വിദ്യാർഥികളുടെ ബോർഡിങ് പോയിന്റും ഉണ്ടാകും. മറുഭാഗത്ത് ഓരോ ദിവസത്തെ യാത്രാവിവരങ്ങൾ രേഖപ്പെടുത്തുന്ന പട്ടികയും അടങ്ങുന്നതാണ്‌ കാർഡ്.
ഹയർ സെക്കൻഡറിക്കും യൂണിവേഴ്സിറ്റികളിലും പ്രൈവറ്റായി രജിസ്റ്റർ ചെയ്ത്‌ പഠിക്കുന്ന വിദ്യാർഥികൾ സർക്കാർ നിർദേശ പ്രകാരം രജിസ്റ്റർ ചെയ്ത രേഖസഹിതം സ്ഥാപനമേധാവി മുഖേന അപേക്ഷിക്കണം. അവർക്ക് ആർടിഒ, ജോയിന്റ്‌ ആർടിഒ എന്നിവർ വിതരണം ചെയ്യുന്ന യാത്രാ കൺസഷൻ കാർഡ് ഇളവിന്‌ ഉപയോഗിക്കാം. പ്ലസ്‌ടുവരെയുള്ള വിദ്യാർഥികൾക്ക് കെഎസ്‌ആർടിസിയിൽ  യാത്രാ ഇളവ്  അനുവദിക്കും. കെഎസ്‌ആർടിസിയിൽ അപേക്ഷ നൽകി യാത്രാ കൺസഷൻ കാർഡ് വാങ്ങണം. കാർഡിന്റെ കാലാവധി ഒരു വർഷമാണ്‌. കാർഡിലെ ബോർഡിങ് പോയിന്റ് പ്രകാരം സ്ഥാപനത്തിലേക്കും തിരികെയും ദിവസം ഒരു തവണമാത്രമേ യാത്രാസൗജന്യത്തിന് അർഹതയുള്ളൂ. 
ജൂലൈ 10നുമുമ്പ്‌ കാർഡ് വിതരണം പൂർത്തിയാക്കാൻ സ്ഥാപനമേധാവികൾ ശ്രദ്ധിക്കണം. യോഗത്തിൽ എഡിഎം കെ മണികണ്ഠൻ അധ്യക്ഷനായി. ആർടിഒ എൻ തങ്കരാജൻ, ആർടിഒ എൻഫോഴ്സ്‌മെന്റ് എം കെ ജയേഷ്‌കുമാർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top