28 March Thursday

ശ്രീകുറുംബ ട്രസ്റ്റിന്റെ തണലിൽ 
1000 കുടുംബങ്ങൾക്ക് വീട്‌

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

ശ്രീ കുറുംബ ട്രസ്റ്റ്- നിർമിച്ച വീടുകളുടെ താക്കോൽ മന്ത്രി കെ രാജൻ കെെമാറുന്നു

വടക്കഞ്ചേരി
ശ്രീകുറുംമ്പ ട്രസ്റ്റിന്റെ തണലിൽ 1000 കുടുംബങ്ങൾക്ക് കിടപ്പാടമൊരുങ്ങും. പ്രമുഖ വ്യവസായി പി എൻ സി മേനോൻ സ്ഥാപിച്ച കിഴക്കഞ്ചേരി മൂലങ്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീകുറുംബ എഡ്യൂക്കേഷണൽ ആൻഡ്‌ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ശോഭ കമ്യൂണിറ്റി ഹോം പ്രോജക്ടിന്റെ ഭാഗമായാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 1000 കുടുംബങ്ങൾക്ക്‌ നാല് വർഷത്തിനുള്ളിൽ വീട്‌ നിർമിച്ച്‌ നൽകുക. ഇതിന്റെ ഭാഗമായി നിർമാണം പൂർത്തീകരിച്ച 10 വീടുകളുടെ താക്കോൽ കൈമാറ്റവും കിഴക്കഞ്ചേരി പഞ്ചായത്തിൽ നിർമിക്കുന്ന 100 വീടുകൾക്ക്‌ കല്ലിടലും നടന്നു. 
ശനി രാവിലെ പഞ്ചായത്തിലെ 22 വാർഡുകളിലും ജനപ്രതിനിധികളും സാമൂഹിക -സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായ 100 പേർ ചേർന്ന് ഒരേ സമയം കല്ലിട്ടു. തുടർന്ന് മൂലങ്കോട് ശ്രീകുറുംബ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു. 
നിർമാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ മന്ത്രി കെ രാജൻ കൈമാറി. വിധവകൾക്ക് നൽകുന്ന പ്രതിമാസ പെൻഷൻ വിതരണം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. രമ്യഹരിദാസ് എംപി, എംഎൽഎമാരായ രമേശ്‌ ചെന്നിത്തല, പി ബാലചന്ദ്രൻ, കെ ഡി പ്രസേനൻ, പി പി സുമോദ്, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്‌ കവിത മാധവൻ, മുൻ മന്ത്രിമാരായ കെ ഇ ഇസ്മയിൽ, വി സി കബീർ, ശോഭാ ഗ്രൂപ്പ് ചെയർമാൻ പി എൻ സി മേനോൻ, ഭാര്യ ശോഭാമേനോൻ, മകൻ രവിമേനോൻ, ശ്രീകുറുംബ ട്രസ്റ്റ് ട്രസ്റ്റി കനകസതി നായർ, മാനേജർ പരമേശ്വരൻ എന്നിവർ സംസാരിച്ചു. ശോഭാ അക്കാദമിയിലെ വിദ്യാർഥികൾക്കുള്ള പ്രവേശനവും അനുമോദനവും നടന്നു. കിഴക്കഞ്ചേരി പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 100 വനിതകൾക്കാണ് 15 ലക്ഷം രൂപ ചെലവിൽ വീട് നിർമിക്കുന്നത്‌. ആറ് മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. ഇതിന് ശേഷം രണ്ടാം ഘട്ടത്തിന് 
തുടക്കം കുറിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top