26 April Friday

കൊട്‌ കൈ; അഷറഫ്‌ കിടുവാണ്‌

എസ്‌ കൃഷ്‌ണമൂർത്തിUpdated: Sunday May 28, 2023

ആടുകളുമായി മുഹമ്മദ് അഷറഫ്

 മലമ്പുഴ

ആട്ടിടയന്റെ വിജയത്തിന് ആനയോളം വലിപ്പം. പുതുപ്പരിയാരം കാവിൽപ്പാട്ടെ മുഹമ്മദ് അഷ്‌റഫാണ്‌ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്‌. കോവിഡ്‌ കാലത്ത്‌ വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായതോടെ മുഹമ്മദ് അഷറഫിന്റെ കുഞ്ഞുമനസിലുദിച്ചതാണ് ആടുവളർത്തൽ. 
ചെറുതും വലുതുമായി 17 ആടുണ്ട്. നാലുവർഷത്തിലധികമായി ആട് മേച്ച് നടക്കുന്ന വിജയത്തിനുമുണ്ട് പ്രത്യേകത. പാലക്കാട് ബിഇഎം സ്കൂളിൽ മുഹമ്മദ് അഷറഫിന്റെ ക്ലാസിൽ 47 പേർ പരീക്ഷയെഴുതിയപ്പോൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ഏക വിദ്യാർഥിയാണ്‌. 
ദിവസവും അതിരാവിലെ പണിക്കിറങ്ങുന്ന ഉമ്മ നിലവർണീസയോട് ആട്ടിൻകുട്ടിയെ വാങ്ങിത്തരണമെന്ന് പറഞ്ഞപ്പോൾ സ്കൂളിൽ പോയാൽ ആര് നോക്കുമെന്ന് ഉപേക്ഷ പറഞ്ഞെങ്കിലും പാൽ കുടി മാറാത്ത ആട്ടിൻകുട്ടിയെ വാങ്ങിക്കൊടുത്തു. 
കോവിഡിന്‌ ശേഷം ക്ലാസ് തുടങ്ങിയപ്പോൾ സ്കൂളിൽനിന്ന് തിരിച്ചെത്തിയാൽ ആടുകളെ അടുത്ത പറമ്പിൽ കൊണ്ടുപോയി മേച്ച് കൊണ്ടുവരും. ആടുമേയ്‌ക്കൽ മനസിനൊരു സുഖമാണെന്നാണ് മുഹമ്മദിന്റെ പക്ഷം. പ്ലസ്ടു പഠനത്തിനിടയിലും ആടുവളർത്തൽ നിർത്തില്ലെന്ന്‌ അഷറഫ്‌ പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top