24 April Wednesday

എസ്‌എഫ്ഐ ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

 ചെർപ്പുളശേരി

എസ്എഫ്ഐ ജില്ലാ സമ്മേളനം ചെർപ്പുളശേരിയിൽ ഞായറാഴ്ച തുടങ്ങും. വിദ്യാർഥി റാലിയും പൊതുസമ്മേളനവും കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ചെർപ്പുളശേരി നഗരസഭാ ഓപ്പൺ ഓഡിറ്റോറിയം) ഞായർ വൈകിട്ട് അഞ്ചിന് എസ്‌എഫ്ഐ മുൻ കേന്ദ്ര കമ്മിറ്റി അംഗം എസ്‌ കെ സജീഷ് ഉദ്ഘാടനം ചെയ്യും.
 29, 30 തീയതികളിലാണ് പ്രതിനിധി സമ്മേളനം. തിങ്കൾ രാവിലെ 10ന് റോഷൻ നഗറിൽ(ചെർപ്പുളശേരി ചൈതന്യ ഓഡിറ്റോറിയം) സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ്‌ സുജാത പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ, പ്രസിഡന്റ് കെ അനുശ്രീ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിൽ രക്തസാക്ഷി കുടുംബ സംഗമവും നടക്കും. പതിനഞ്ച് ഏരിയകളിൽ നിന്നായി 1,01,614 അംഗങ്ങളെ പ്രതിനിധീകരിച്ച് 350 പേർ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവ വിവിധ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top