പാലക്കാട്
സ്‌കൂൾ തുറക്കുന്നതിനുമുമ്പേ എല്ലാ വിദ്യാർഥികൾക്കും പാഠപുസ്തകമെത്തും. ജില്ലയിൽ 20 ലക്ഷം പുസ്തകങ്ങൾ വിതരണം ചെയ്തു. കുടുംബശ്രീവഴി എല്ലാ ഉപജില്ലകളിലെയും 236 സ്‌കൂൾ സൊസൈറ്റിയിലാണ് പുസ്തകമെത്തിച്ചത്.
രണ്ടാഴ്ചമുമ്പ് ഷൊർണൂർ ഡിപ്പോയിലെത്തിയ പുസ്തകങ്ങൾ വേർതിരിച്ചശേഷം സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലേക്ക് വിതരണം ചെയ്യുകയായിരുന്നു. ഒരു സൂപ്പർവൈസറും 14 അംഗങ്ങളുമടങ്ങിയ കുടുംബശ്രീ സംഘമാണ് പുസ്‌തകങ്ങൾ തരംതിരിച്ചും സ്‌കൂൾസൊസൈറ്റികളിലേക്ക് പുസ്‌തകം എത്തിക്കുകയും ചെയ്തത്. കാക്കനാട് കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയാണ്(കെബിപിഎസ്) പുസ്‌തകം അച്ചടിച്ച് വിതരണത്തിന് എത്തിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..