26 April Friday

അടുത്ത അധ്യയന വർഷത്തേക്കുള്ള 
പാഠപുസ്തക വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023
ഷൊർണൂർ
ജില്ലയിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. ജില്ലാ വിതരണം ഷൊർണൂർ ടെക്സ്റ്റ് ബുക്ക് ഹബ്ബിൽ നഗരസഭാ ചെയർമാൻ എം കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി വി മനോജ്കുമാർ അധ്യക്ഷനായി. ജില്ലയിലെ വിവിധ സൊസൈറ്റികളിലേക്ക്‌ പുസ്തകങ്ങൾ കൊണ്ടുപോകുന്ന ആദ്യ വാഹനത്തിന്റെ ഫ്ലാഗ് ഓഫും നടന്നു.  നഗരസഭാ സ്ഥിരം സമിതി  ചെയർമാൻ കെ എം ലക്ഷ്മണൻ, കൗൺസിലർ ടി കെ ബഷീർ, ഷൊർണൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി ടി ബിന്ദു, സാദിഖ് അലി, ബിപിഒ കെ അജിത് ശങ്കർ എന്നിവർ സംസാരിച്ചു.
ഷൊർണൂർ ബുക്ക്‌ ഡിപ്പോയിൽ  7,09,960 പുസ്‌തകമാണ്‌ എത്തിയത്‌. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലേക്കുള്ള പുസ്‌തകങ്ങളുണ്ട്‌. ഒമ്പത്‌, പത്ത്‌ ക്ലാസുകളിലെ പുസ്‌തകങ്ങൾ വാർഷിക പരീക്ഷ കഴിഞ്ഞ്‌ പോകുമ്പോൾ വിദ്യാർഥികൾക്ക്‌  കൊടുത്തുവിടാനാണ്‌ ലക്ഷ്യമിടുന്നത്‌. പരീക്ഷ കഴിയുന്നതിനുമുമ്പേ ബാക്കി പുസ്‌തകങ്ങൾകൂടി എത്തും. ഒമ്പത്‌, പത്ത്‌ ക്ലാസുകളിലെ പാഠപുസ്‌തകങ്ങളും മറ്റ്‌ ക്ലാസുകളിലെ തമിഴ്‌, മലയാളം, ഇംഗ്ലീഷ്‌ ഭാഷാപുസ്‌തകങ്ങളുമാണ്‌ ഉള്ളത്‌. ബാക്കിയുളളവ ഉടൻ എത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top