19 April Friday

നെഹ്‌റു ഗ്രൂപ്പ് 
മെഗാ തൊഴിൽമേള 2ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023
പാലക്കാട് 
നെഹ്‌റു കോളേജിന്റെ 20–-ാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ രണ്ടിന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുമെന്ന് കോളേജ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ, റീജണൽ ഡയറക്ടറേറ്റ് ഓഫ് സ്‌കിൽ ഡെവലപ്മെന്റ് ആൻഡ് എൻട്രപ്രണർഷിപ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓട് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയുടെ സഹകരണത്തോടെ പാമ്പാടി നെഹ്‌റു കോളേജ് ക്യാമ്പസിലാണ് മേള. എട്ടാം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. 100 കമ്പനികൾ പങ്കെടുക്കും. 
മൂന്ന് സെറ്റ് ബയോഡാറ്റയുമായി രണ്ടിന് രാവിലെ ക്യാമ്പസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യണം. ഡോ.സുധീർ എസ് മോഹൻ, സി ഗോപിനാഥൻ, എം സതീഷ്‌കുമാർ, പി ജി രാമചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top