29 March Friday

ഭരണഘടനാ സംരക്ഷണത്തിന് ഐക്യപ്പെടുക : എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

മന്ത്രി എം ബി രാജേഷ് പാലക്കാട് കോട്ടമൈതാനത്ത് റിപ്പബ്ലിക് ദിന പരേഡിൽ സല്ല്യൂട്ട് സ്വീകരിക്കുന്നു

പാലക്കാട്‌
മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനുനേരെ മുമ്പെങ്ങുമില്ലാത്ത വെല്ലുവിളികളാണ് ഉയരുന്നതെന്ന്‌ മന്ത്രി എം ബി രാജേഷ്‌. വർഗീയത, ജാതീയത എന്നിവ ഉയർത്തുന്ന വെല്ലുവിളികൾ ഒറ്റക്കെട്ടായി നേരിടണമെന്നും ഭരണഘടനയെ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം പാലക്കാട്‌ കോട്ടമൈതാനത്ത്‌ റിപ്പബ്ലിക്‌ദിന സന്ദേശത്തിൽ പറഞ്ഞു. 
ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം കൈവരിച്ച ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങൾ പലതും മതരാഷ്ട്രങ്ങളായതും പട്ടാള ഭരണത്തിലായതും അവിടെയൊന്നും ജനാധിപത്യം പുലരാതിരുന്നതും നമ്മുടെ മുന്നിലുണ്ട്. എന്നാൽ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ഉറച്ച അടിത്തറയിൽ മുന്നോട്ടുപോയതുകൊണ്ടാണ് ഇന്ത്യക്ക് ഈ രാജ്യങ്ങളേക്കാൾ നേട്ടവും പുരോഗതിയും കൈവരിക്കാനായത്. മതനിരപേക്ഷതയിൽനിന്നും ജനാധിപത്യത്തിൽനിന്നുമുള്ള ഏത് വ്യതിചലനവും നമ്മെ പിന്നോട്ടടിക്കുമെന്നും എം ബി രാജേഷ്‌ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top