23 April Tuesday

സംസ്ഥാന കാർഷിക സെമിനാറിന്‌ 
ആലത്തൂരിൽ തുടക്കം

സ്വന്തം ലേഖകൻUpdated: Sunday Nov 27, 2022
ആലത്തൂർ 
കേരള ശാസ്ത്രസാഹിത്യ പരിഷത്തും ആലത്തൂർ നിയോജക മണ്ഡലം കാർഷിക വികസന പദ്ധതി നിറയും സംയുക്തമായി നടത്തുന്ന ദ്വിദിന കാർഷിക സെമിനാറിന്‌ ആലത്തൂരിൽ തുടക്കമായി. 
‘നവകേരള നിർമിതിയിൽ കാർഷിക മേഖലയുടെ പങ്ക്’ എന്ന വിഷയത്തിൽ സെമിനാർ സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ. ജിജു പി അലക്സ് ഉദ്‌ഘാടനം ചെയ്‌തു. പരിഷത്ത് ജില്ലാ പ്രസിഡന്റ്‌ കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷനായി. പരിഷത്ത് സംസ്ഥാന നിർവാഹക സമിതിയംഗം വി ജി ഗോപിനാഥൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി കെ ചാമുണ്ണി, ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ എ ഷൈനി, പല്ലശന പഞ്ചായത്ത് പ്രസിഡന്റ്‌ സായ്‌ രാധ, കിസാൻസഭ ജില്ലാ സെക്രട്ടറി പൊറ്റശേരി മണികണ്ഠൻ, നിറ ഹരിത മിത്ര സൊസൈറ്റി സെക്രട്ടറി പ്രദോഷ് കുമാർ,  പരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ ബി രമേശ് എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ പി അരവിന്ദാക്ഷൻ സ്വാഗതവും മേഖല സെക്രട്ടറി സതീഷ്‌കുമാർ നന്ദിയും പറഞ്ഞു.
‘സമ്മിശ്ര കൃഷി രീതികൾ’ എന്ന വിഷയത്തിൽ ഡോ. ഹിരോഷ്, ‘സമഗ്ര കൃഷി ’ എം വി രശ്മി, ‘ഐ ടി സാങ്കേതിക വിദ്യയും കാർഷിക രംഗത്തെ സാധ്യതകളും’ –-  വി ആർ റിജീഷ്, അരുൺ രവി, അരുൺകുമാർ, സുഭാഷ്, അഗ്രേസ്, എസ് എ നിസാം, ‘കാർഷിക യന്ത്രവൽക്കരണം’ –- ബി ടി നമ്പൂതിരി, സോമദാസ്, സുനിൽ പോൾ, എ പി പ്രദീപ്, ‘ശാസ്ത്രം നവകേരളത്തിന്’ –-ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ ബി രമേഷ്, ‘കാർഷിക സംസ്കൃതി’ –- കെ മനോഹരൻ, ‘മണ്ണ്, ജല സംരക്ഷണവും വിഭവ വിനിയോഗവും’ –- വി കെ ബ്രിജേഷ്, തുളസി, ആർ സതീഷ് എന്നിവർ സംസാരിച്ചു.
ഞായർ രാവിലെ ഒമ്പതിന് മന്ത്രി പി പ്രസാദ് കേരളത്തിന്റെ കാർഷിക കുതിപ്പിനെക്കുറിച്ച് സംസാരിക്കും. 
വൈകിട്ട് നാലിന് മന്ത്രി കെ കൃഷ്ണൻകുട്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
 
ഉൽപ്പാദന ക്ഷമത വർധിപ്പിച്ചാലേ 
നിലനിൽപ്പുള്ളൂ
ആലത്തുർ
കേരളത്തിൽ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ചാലേ കാർഷിക മേഖലയ്‌ക്ക്‌ നിലനിൽക്കാനാവൂയെന്ന്‌ സംസ്ഥാന ആസൂത്രണബോഡ്‌ അംഗം ഡോ. ജിജു പി  അലക്‌സ്‌ പറഞ്ഞു. ആലത്തൂരിൽ സംസ്ഥാന കാർഷിക സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
കാർഷിക മേഖലയുടെ സംഭാവന ഒമ്പത്‌ ശതമാനം മാത്രമാണ്. കേരളത്തിന്റെ നിലവിലെ കൃഷിരീതി അനുസരിച്ച് ശരാശരി നെല്ലുൽപ്പാദനം ഹെക്ടറിന് രണ്ടര ടൺ മാത്രമാണ്. ഇതിനെ ഇരട്ടിയോ നാലിരട്ടിയോ ആക്കി ഉൽപ്പാദനക്ഷമത വർധിപ്പിക്കണം. സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, ചെറുകിട കാർഷിക സംരംഭങ്ങൾ എന്നിവയെ പങ്കാളികളാക്കിക്കൊണ്ട് കാർഷിക മേഖലയെ ജനകീയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top