26 April Friday
ജില്ലാ വികസന സമിതി യോ​ഗം

29 മുതല്‍ കനാലുകള്‍ 
ശുചീകരിക്കും

സ്വന്തം ലേഖകൻUpdated: Sunday Nov 27, 2022
പാലക്കാട്
രണ്ടാംവിള കൃഷിക്ക് ജലവിതരണം സു​ഗമമാക്കാൻ മെയിൻ, ബ്രാഞ്ച് കനാലുകളുടെ ശുചീകരണം ആരംഭിക്കാൻ ജില്ലാ വികസന സമിതി യോ​ഗത്തിൽ തീരുമാനം. 29 മുതൽ ശുചീകരണം ആരംഭിക്കുമെന്ന് മലമ്പുഴ എക്‌സിക്യൂട്ടീവ് എൻജിനിയർ കെ അനിൽകുമാർ അറിയിച്ചു. ഇത് സംബന്ധിച്ച ഷോർട്ട് ടെൻഡർ നടപടി പൂർത്തിയായി. കനാലുകൾ വൃത്തിയാക്കാൻ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. പുല്ല് വെട്ടലിന് പുറമെ കനാലുകളിലെ മണ്ണും നീക്കം ചെയ്യണമെന്ന് കെ ബാബു എംഎൽഎ  ആവശ്യപ്പെട്ടു. 
ജില്ലയിലെ നെല്ല് സംഭരണത്തിന് 20 കൃഷി ഓഫീസർമാരെ ചുമതലപ്പെടുത്തി. പച്ചത്തേങ്ങ സംഭരണത്തിന് 48 അസിസ്റ്റന്റ് കൃഷി ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ കൃഷി ഓഫീസർ പറഞ്ഞു. 
അമിതഭാരം കയറ്റി ലോറികളുടെ അമിതവേഗത്തിലുള്ള സഞ്ചാരം നിയന്ത്രിക്കുന്നതിന് പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. ജില്ലയിൽ നടത്തിയ പരിശോധനയിൽ അമിതഭാരം കയറ്റിയതിന് 8650 കേസുകൾ പൊലീസ്  രജിസ്റ്റർ ചെയ്തിട്ടുണ്ട്‌. 93 ലക്ഷം രൂപ പിഴയും ഈടാക്കി. 
പല്ലശന പഞ്ചായത്തിന്റെ മുൻവശം, കരിപ്പോട് നിന്ന് പല്ലശനക്ക് പോകുന്ന റോഡ്, പല്ലാവൂർ -കുനിശേരി റോഡ് എന്നിവിടങ്ങളിൽ കുഴി രൂപപ്പെട്ടതിൽ അടിയന്തരമായി നടപടിയെടുക്കണമെന്ന് ഡെപ്യൂട്ടി കലക്ടർ ബന്ധപ്പെട്ട അധികൃതരോട് നിർദേശിച്ചു. ചെമ്മണാമ്പതി -തേക്കടി വനപാത നിർമാണത്തിനായി മുറിച്ചുമാറ്റിയ മരങ്ങൾ ലേലം ചെയ്യാൻ അനുമതി നൽകി മുതലമട പഞ്ചായത്ത്‌ സെക്രട്ടറിക്ക് കത്ത് അയച്ചിട്ടുണ്ടെന്ന് നെന്മാറ ഡിഎഫ്ഒ അറിയിച്ചു.
ഷൊർണൂർ ബസ് സ്റ്റാൻഡിൽ പല ബസുകളും കൃത്യമായി കയറുന്നില്ലെന്ന് പി മമ്മിക്കുട്ടി എംഎൽഎ പറഞ്ഞു. ഇത് പരിശോധിക്കാനും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിലെ തീരുമാനം നടപ്പാക്കാനും തീരുമാനിച്ചു. പട്ടാമ്പി ഗവ. യുപിഎസിൽ പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കാൻ  ഇടപെടലുകൾ നടത്തണമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ ആവശ്യപ്പെട്ടു. യോഗത്തിൽ നവകേരളം മിഷനുകളുടെ അവലോകനവും നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതിനിധി എസ് വിനോദ് ബാബു, രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി പി മാധവൻ, സബ് കലക്ടർ ഡി ധർമലശ്രീ, അസിസ്റ്റന്റ് കലക്ടർ ഡി രഞ്ജിത്, ഡെപ്യൂട്ടി കലക്ടർ വി ഇ അബ്ബാസ്, എഡിഎം കെ മണികണ്ഠൻ, ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ, ആർടിഒ ഡി അമൃതവല്ലി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top