26 April Friday
രജിസ്‌ട്രേഷൻ ഇന്ന്‌

ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും

സ്വന്തം ലേഖകൻUpdated: Sunday Nov 27, 2022
ഒറ്റപ്പാലം
റവന്യൂ ജില്ലാ  സ്‌കൂൾ കലോത്സവം തിങ്കൾ മുതൽ ഒന്നു വരെ ഒറ്റപ്പാലം എൻഎസ്എസ്‌കെപിടിവിഎച്ച്എസ്എസ്, എൽഎസ്എൻജിഎച്ച്എസ്എസ് എന്നിവിടങ്ങളിൽ നടക്കും. 278 ഇനങ്ങളിൽ 8,838 കലാപ്രതിഭകളാണ്‌ മത്സരിക്കുന്നതെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
രജിസ്ട്രേഷൻ ഞായർ പകൽ 12 ന് എൽഎസ്എൻജിഎച്ച്എസ് സ്കൂളിൽ നടക്കും. രണ്ട്‌ സ്കൂളിൽ 14 വേദികളും പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഗ്രൗണ്ടിലുമാണ് മത്സരങ്ങൾ. 
എൽഎസ്എൻജി എച്ച്എസ്എസിൽ 1, 4, 5, 8, 9, 11, 12, 13, 14 എന്നീ സ്റ്റേജുകളും എൻഎസ്എസ്‌കെപിടിവിഎച്ച്എസ്എസിൽ 2, 3, 10 വേദികളും ബിഎഡ് കോളേജിൽ ആറാം വേദിയും റസ്റ്റ് ഹൗസ് ഗ്രൗണ്ടിൽ ഏഴാം വേദിയും സജ്ജമാക്കി. എച്ച്എസ്, എച്ച്എസ്എസ് വിഭാഗം ചെണ്ട, തായമ്പക, മദളം, ചെണ്ട മേളം, പഞ്ചവാദ്യം 28ന് രാവിലെ ഒമ്പതുമുതൽ   ജിവിഎച്ച്എസ്എസി ( ഡഫ് സ്കൂൾ ) ലും എച്ച്എസ് , എച്ച്എസ്എസ് വിഭാഗം ബാന്റ് വാദ്യം ഒന്നിന്‌  രാവിലെ ഒമ്പതുമുതൽ ഒറ്റപ്പാലം മന്നം മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിലും നടക്കും.28 ന് രാവിലെ രചന മത്സരങ്ങളോടെ തുടക്കം. 29 ന് വൈകിട്ട് നാലിന്‌ ഉദ്ഘാടന പരിപാടി നടക്കും.  
ഡിസംബർ ഒന്നിന്‌ വൈകിട്ട്‌ നാലിന് സമാപന സമ്മേളനം. 800 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. പെൺകുട്ടികൾക്ക് എൽഎസ്എൻ സ്കൂളിലും ആൺകുട്ടികൾക്ക് എൻഎസ്എസ്എസ്‌കെപിടി സ്കൂളിലും ഗ്രീൻ റൂമുകൾ ഒരുക്കി. വാഹന പാർക്കിങ്ങ് മന്നം മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിലാണ്. 
എൽഎസ്എൻജിവിഎച്ച്എസ്എസിലാണ് മീഡിയ പബ്ലിസിറ്റി റൂം. സ്വാഗതസംഘം ചെയർമാൻ കെ പ്രേംകുമാർ എംഎൽഎ, ജനൽ കൺവീനർ ഡിഡിഇ പി വി മനോജ് കുമാർ , പ്രോഗ്രാം ചെയർമാൻ നഗരസഭ വൈസ് ചെയർമാൻ കെ രാജേഷ്, കൺവീനർ കെ പ്രഭാകരൻ, നോഡൽ ഓഫീസർ പി തങ്കപ്പൻ , പംബ്ലിസിറ്റി കൺവീനർ എം ടി സൈനുൽ ആബിദ്ദീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
ഗതാഗത നിയന്ത്രണം
ഒറ്റപ്പാലം
റവന്യൂ ജില്ലാ കലോത്സവം നടക്കുന്ന നവംബർ 28 മുതൽ ഡിസംബർ ഒന്ന്‌ വരെ പാലക്കാട്–-കുളപ്പുള്ളി പാതയിൽ ഗതാഗത നിയന്ത്രണം. രാവിലെ എട്ട്‌ മുതൽ രാത്രി എട്ട്‌ വരെയാണ് നിയന്ത്രണം. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, കലോത്സവത്തിന്‌ എത്തുന്ന വാഹനങ്ങൾ എന്നിവക്ക്‌ മാത്രമേ ലെക്കിടി കൂട്ടുപാത,പാലപ്പുറം വഴി ഒറ്റപ്പാലത്തേക്കും കുളപ്പുള്ളി ഭാഗത്തു നിന്ന്‌ മനിശീരി -കണ്ണിയംപുറം വഴി ഒറ്റപ്പാലത്തേക്കും പ്രവേശനമുള്ളു. പാലക്കാട് ഭാഗത്തുനിന്ന്‌ വരുന്ന മറ്റ്‌ വാഹനങ്ങൾ ലെക്കിടി മംഗലം തിരിഞ്ഞ് വാണിയംകുളത്തേക്കും കുളപ്പുള്ളി ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ വാണിയംകുളത്തുനിന്ന് തിരിഞ്ഞ് മംഗലത്തെത്തിയും വേണം യാത്ര തുടരാൻ. 
വാനുകൾ മുതലുള്ള വാഹനങ്ങൾ ഒറ്റപ്പാലം മന്നം മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിലും ബസുകൾ തോട്ടക്കര പള്ളിക്കു സമീപം ഒഴിഞ്ഞ സ്ഥലത്തും പാർക്ക് ചെയ്യണം. മേള നടക്കുന്ന സ്കൂളിലേക്ക്‌ പാസുള്ള വാഹനങ്ങൾക്ക്‌ മാത്രമാണ്‌ പ്രവേശനം. 180 പൊലീസ്‌ ഉദ്യോഗസ്ഥരെ ഇവിടെ നിയോഗിക്കുമെന്ന് ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫീസർ എം സുജിത് അറിയിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top