25 April Thursday

പരിഹാരം കാണാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന്‌ യോഗം

സ്വന്തം ലേഖികUpdated: Tuesday Sep 27, 2022
 
പാലക്കാട്‌
നെല്ലുസംഭരണം സംബന്ധിച്ച വിഷയത്തിൽ മില്ലുകാർ ഉയർത്തുന്ന വിഷയങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച യോഗം ചേരും. ഓൺലൈനായി ചേരുന്ന യോഗത്തിൽ ധനം–-ഭക്ഷ്യ–-കൃഷി മന്ത്രിമാർ പങ്കെടുക്കും. പ്രളയ നഷ്ടപരിഹാരം ഉൾപ്പടെയുള്ള വിഷയങ്ങളിലാണ്‌ പരിഹാരം കാണേണ്ടത്‌. 
ഒന്നാംവിള കൊയ്‌ത്ത്‌ ജില്ലയിൽ സജീവമായിട്ടും സംഭരണം തുടങ്ങാനായില്ല. പട്ടാമ്പി, ഒറ്റപ്പാലം, ചിറ്റൂർ, പാലക്കാട്‌ മേഖലകളിലാണ്‌ കൊയ്‌ത്ത്‌ തുടങ്ങിയത്‌. ഒറ്റപ്പെട്ട്‌ പെയ്യുന്ന മഴ കർഷകർക്ക്‌ ഭീഷണിയാണ്‌. പകൽ മുഴുവൻ ഉണക്കിയെടുത്ത നെല്ല്‌ രാത്രിയിൽ പെയ്യുന്ന മഴയിൽ നനയുന്നു. നെല്ല്‌ സൂക്ഷിക്കാൻ ശേഷിയില്ലാത്ത കർഷകർക്കാണ്‌ ദുരിതമേറെ.
നിലവിൽ ആറ്‌ മില്ലുകാരെ സപ്ലൈകോ ചുമതലപ്പെടുത്തിയെങ്കിലും മില്ലുകാർ നെല്ലെടുക്കാൻ തയ്യാറാകുന്നില്ല. ഒരു ക്വിന്റൽ നെല്ലിന്‌ 68 കിലോ അരി സപ്ലൈകോയ്‌ക്ക്‌ മടക്കി നൽകണമെന്ന വ്യവസ്ഥയാണ്‌ പ്രധാന വിഷയം. ഒക്ടോബർ ആദ്യ ആഴ്‌ചയോടെയെങ്കിലും സംഭരണം തുടങ്ങണമെന്നാണ്‌ കർഷകരുടെ ആവശ്യം.
ഇത്തവണ കാലാവസ്ഥ ഉയർത്തുന്ന വെല്ലുവിളികൾ അതിജീവിച്ച്‌ മികച്ച വിളവാണ്‌ ലഭിക്കുന്നത്‌. വിളവിന്റെ ഗുണം കർഷകർക്ക്‌ ലഭിക്കണമെങ്കിൽ സംഭരണം വേഗം നടക്കണം. 52 മുതൽ 55 വരെ മില്ലുകളാണ്‌ ജില്ലയിൽനിന്ന്‌ നെല്ലെടുക്കുന്നത്‌. മിക്കവയും എറണാകുളം ജില്ല കേന്ദ്രീകരിച്ചുള്ള മില്ലുകളാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top