24 April Wednesday

നമത്ത് കനവ്: തമ്പ് നാടകവണ്ടി ഊരുകളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022
അഗളി 
ആദിവാസി കൂട്ടായ്മ തമ്പിന്റെ നാടകവണ്ടി ഊരുകളിലേക്ക് പ്രയാണം തുടങ്ങി. പോഷകാഹാരക്കുറവ് എങ്ങനെ പരിഹരിക്കാമെന്ന പ്രമേയത്തെ ഗോത്രഐതിഹ്യങ്ങളുമായി കോർത്തിണക്കിയാണ് ‘നമത്ത് കനവ്' ഗോത്ര ഭാഷയിലുള്ള നാടകം അവതരിപ്പിക്കുന്നത്‌. യുനിസെഫിന്റെ സാമ്പത്തിക സഹായത്തോടെയാണ് നാടകവണ്ടിയുടെ യാത്ര. ഒ എൽ എച്ച് രതീഷ് രചിച്ച നാടകം എം കുപ്പുസ്വാമിയാണ്‌ സംവിധാനം ചെയ്‌തത്‌. 
 
മരുതൻ, ബി ഉദയകുമാർ, കെ എൻ രമേഷ്, വിനോദ്, മതിവർണൻ, ലക്ഷ്മി ഉണ്ണിക്കൃഷ്ണൻ, രാധ കുലുക്കൂർ, രേവതി ഉദയൻ എന്നിവരാണ്‌ അഭിനേതാക്കൾ. മുരുകൻ സാമ്പാർകോടിന്റെ ഗാനങ്ങളും ആദി തേജസിന്റെ കലാസംവിധാനവും നാടകത്തിന്‌ മികവ്‌ പകരും. 
അട്ടപ്പാടിയിലെ തെരഞ്ഞെടുത്ത 150 ഊരിൽ നാടകവണ്ടി എത്തും. തമ്പ് കൺവീനർ കെ എ രാമു, സാനിഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്. ആനക്കട്ടി കുലുക്കൂർ ഊരിൽ ആദ്യപ്രദർശനം ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂർത്തി ഉദ്‌ഘാടനം ചെയ്‌തു. തമ്പ്‌ പ്രസിഡന്റ്‌ രാജേന്ദ്രപ്രസാദ് അധ്യക്ഷനായി. |
 
യുനിസെഫ് റീജണൽ ഹെഡ് കെ എൽ റാവു, കവി സുകുമാരൻ ചാലിഗദ്ദ, യുനിസെഫ് പ്രതിനിധികളായ ഡോ. കൗഷിക്ക് ഗാംഗുലി, എം മനീഷ്, ഷോളയൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം ആർ ജിതേഷ്, ഊരുമൂപ്പൻ രങ്കസ്വാമി തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top