ചിറ്റൂർ
ഇനി ഒരു ജീവനും വെള്ളത്തിൽ പൊലിയാതിരിക്കാൻ നീന്തൽ പരിശീലനവുമായി ചിറ്റൂർ–-തത്തമംഗലം നഗരസഭ. ജില്ലാ സ്‌പോർട്‌സ് കൗൺസിലുമായി സഹകരിച്ചാണ് സൗജന്യ പരിശീലനം. ചിറ്റൂർ ലങ്കേശ്വരം പെരുങ്കുളത്തിലെ പരിശീലനം നഗരസഭാ ചെയർപേഴ്സൺ കെ എൽ കവിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം ശിവകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ കെ ഷീജ, എസ് മുഹമ്മദ് സലിം, കെ സുമതി, ചിറ്റൂർ ഫയർ സ്‌റ്റേഷൻ ഓഫീസർ ജയ്സൺ ഹിലാരിയോസ് എന്നിവർ സംസാരിച്ചു. 761 പേർ പരിശീലനത്തിന് രജിസ്റ്റർ ചെയ്‌തത്. ആദ്യഘട്ടത്തിൽ 21 പേർക്കാണ് പരിശീലനം. കൗൺസിലറായ ആർ അച്യുതാനന്ദിന്റെ നേതൃത്വത്തിലാണ് നീന്തൽ പരിശീലനം. ഫയർസ്‌റ്റേഷൻ ഹോംഗാർഡ് രവി, പാലക്കാട് ജില്ലാ നീന്തൽ അസോസിയേഷൻ സെക്രട്ടറി പ്രശാന്ത് എന്നിവരാണ് മുഖ്യപരിശീലകർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..