23 April Tuesday

എൻജിഒ യൂണിയൻ മാർച്ചിൽ ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022
പാലക്കാട്‌
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ നടത്തിയ ജില്ലാ മാർച്ചിലും ധർണയിലും ആയിരങ്ങൾ അണിനിരന്നു. 
സ്‌റ്റേഡിയം ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്തുനിന്ന്‌ തുടങ്ങിയ മാർച്ച്‌ സിവിൽസ്‌റ്റേഷനു മുന്നിൽ സമാപിച്ചു. തുടർന്ന്‌ ചേർന്ന ധർണ യൂണിയൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ടി പി ഉഷ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വി ഉണ്ണിക്കൃഷ്‌ണൻ അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ മുഹമ്മദ്‌ ബഷീർ, കെ മഹേഷ്‌ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി പി ജയപ്രകാശ്‌ നന്ദിയും പറഞ്ഞു. 12 ഏരിയയിൽനിന്നായി എണ്ണായിരത്തോളം പേർ മാർച്ചിൽ അണിചേർന്നു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ്‌ മാർച്ചും ധർണയും സംഘടിപ്പിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top