26 April Friday
2860 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി

ജില്ലയില്‍ 5915 പേര്‍ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
പാലക്കാട്
ജില്ലയില്‍ മൂന്ന് പേർക്ക് കൂടി കോവിഡ്–- 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ്‌ ജാഗ്രത തുടരുന്നു. നിലവില്‍ 5873 പേര്‍ വീടുകളിലും 42 പേർ ആശുപത്രികളിലുമായി നിരീക്ഷണത്തിലുണ്ട്. 12 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 24 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 6 പേര്‍  മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലുമാണ്. 
ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ഡിഎംഒ പറഞ്ഞു. 
245 സാമ്പിളുകളില്‍ ഫലം വന്ന 177 എണ്ണവും നെഗറ്റീവും 3 എണ്ണം പോസിറ്റീവുമാണ്. 
ഇതുവരെ 2860 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തീകരിച്ചു. 1677 ഫോണ്‍ കോളുകളാണ് കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്. 
കോവിഡ് 19 പ്രതിരോധ നിരീക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും പൊതുജനങ്ങളെ സഹായിക്കുന്നതിനുമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പൊലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. 24മണിക്കൂറും പ്രവർത്തിക്കുന്ന കോള്‍ സെന്റര്‍ നമ്പര്‍: 0491–- 2505264, 2505189.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top