18 December Thursday
മുള്ളി ചെക്‌പോസ്റ്റിൽ പ്രതിഷേധം

സഞ്ചാര സ്വാതന്ത്ര്യത്തിനായി നാടൊന്നിച്ചു

സ്വന്തം ലേഖികUpdated: Tuesday Sep 26, 2023

മുള്ളി ----–ഊട്ടി റോഡിലെ തമിഴ്നാട് ചെക്പോസ്റ്റ് തുറക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ സെക്രട്ടറി 
ഇ എൻ സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്യുന്നു

 
 
അഗളി
ആദിവാസി വിഭാഗങ്ങളുടെ അടക്കം സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച തമിഴ്‌നാട്‌ വനം വകുപ്പിനെതിരെ അട്ടപ്പാടിയിൽ ജനകീയ പ്രതിഷേധം. അട്ടപ്പാടി – ഊട്ടി പാത മുള്ളിയിലെ ചെക്‌പോസ്റ്റ് അടച്ച നടപടിക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ജനകീയ മാർച്ചും ധർണയും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ മാത്യു അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സി പി ബാബു, പുതൂർ ലോക്കൽ സെക്രട്ടറി എം രാജൻ, ഏരിയ കമ്മിറ്റിയംഗം വി കെ ജെയിംസ്, ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂർത്തി, പഞ്ചായത്തംഗം വള്ളി എന്നിവർ സംസാരിച്ചു. 
പുതൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top