02 July Wednesday
മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ കൺവൻഷൻ

തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ സംരക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023

മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്യുന്നു

 
പാലക്കാട്
മത്സ്യബന്ധന സംസ്‌കരണ- വിപണന രംഗത്തെ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ സംരക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. 
സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എസ് സുൾഫിക്കർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ സമീർഖാൻ, ട്രഷറർ സക്കീർ, ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ സഫറുള്ള, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ നൗഷാദ്, എൻ ഉണ്ണികൃഷ്ണൻ, മുജീബ് റഹ്മാൻ, എം എം സെയ്തുപ്പ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top