പാലക്കാട്
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഏഴുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിയെ റെയിൽവേ പൊലീസ് പിടികൂടി. ഭദ്രക് ചതുർബുജാപുർ സ്വദേശി മനോരഞ്ജൻദാസ് (42) ആണ് പിടിയിലായത്. ഞായർ പുലർച്ചെ നാലോടെയാണ് സംഭവം. സംശയം തോന്നി പരിശോധിക്കുന്നതിനിടെയാണ് ഇയാളുടെ പക്കൽ കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രയിൽനിന്ന് തൃശൂരിലേക്ക് കടത്താനായിരുന്നു ശ്രമം.
റെയിൽവേ ഇൻസ്‌പെക്ടർ പി വി രമേഷ്, എസ്‌ഐ എസ് അൻഷാദ്, എഎസ്ഐമാരായ റെജു, അയ്യപ്പജ്യോതി, സീനിയർ സിപിഒമാരായ സിറാജുദ്ദീൻ, ശിവകുമാർ, സിപിഒമാരായ നൗഷാദ് ഖാൻ, ഷമീർ എന്നിവരാണ് പരിശോധന നടത്തിയത്. കേരള പൊലീസിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ലഹരിയൊഴുക്ക് തടയാൻ പരിശോധന നടക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..