20 April Saturday

ദേശാഭിമാനിക്കെതിരായ അക്രമം; വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

ദേശാഭിമാനി വയനാട് ബ്യൂറോ ആക്രമിച്ച സംഭവത്തിൽ ദേശാഭിമാനി പാലക്കാട്‌ യൂണിറ്റിൽ 
നടത്തിയ പന്തം കൊളുത്തി പ്രതിഷേധം

 പാലക്കാട്‌

കൽപ്പറ്റയിലെ ദേശാഭിമാനി ബ്യൂറോ ആക്രമിച്ച കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ   ശക്തമായനടപടിയെടുക്കണമെന്ന്‌ ദേശാഭിമാനി കോഡിനേഷൻ പാലക്കാട്‌ യൂണിറ്റ്‌ ആവശ്യപ്പെട്ടു.      എസ്‌എഫ്‌ഐ പ്രവർത്തകർ രാഹുൽഗാന്ധിയുടെ എംപി ഓഫീസിൽനിന്ന്‌ ഇറങ്ങിപ്പോകുമ്പോൾ ചുവരിൽ ഉണ്ടായ  ഗാന്ധിജിയുടെ ചിത്രം   അതിനുശേഷം എങ്ങനെ താഴെവീണുവെന്ന്‌ ദൃശ്യമാധ്യമങ്ങളുടെ വീഡിയോ സാക്ഷ്യപ്പെടുത്തിയുള്ള ചോദ്യത്തിനാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ദേശാഭിമാനി ലേഖകൻ വി ജെ വർഗീസിനോട്‌ മോശമായി   പെരുമാറിയത്‌. ഇതിനുശേഷമാണ്‌ ദേശാഭിമാനി ഓഫീസ്‌ കോൺഗ്രസ്‌ പ്രവർത്തകർ ആക്രമിച്ചത്‌. മാധ്യമങ്ങളെ വിലക്കുകയും ചോദ്യം ചോദിക്കുന്ന ലേഖകരുടെ പത്രം ഓഫീസ്‌ ആക്രമിക്കുകയും ചെയ്യുന്ന ഹീന നടപടി ആവത്തിക്കാതിരിക്കാൻ പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  ദേശാഭിമാനി ബ്യൂറോ ആക്രമിച്ച കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ  നടപടി ആവശ്യപ്പെട്ട്‌ ദേശാഭിമാനി   പാലക്കാട്‌ യൂണിറ്റ്‌ ജീവനക്കാർ പന്തം കൊളുത്തി പ്രതിഷേധിച്ചു.  കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റി അംഗം സി ജിഷ ജയൻ അധ്യക്ഷയായി. വേണു കെ ആലത്തൂർ, ഇ എൻ അജയകുമാർ, ഇ പി വിനയകൃഷ്‌ണൻ, യു സജിൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top