29 March Friday
സമ്മേളനത്തെ വരവേറ്റ് തൊഴിലാളികൾ

ഫണ്ട് ശേഖരണജാഥകൾ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസഥാന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട് നഗരത്തിൽ നടത്തിയ വിളംബര ജാഥ

 പാലക്കാട്

കേരള സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെഡറേഷൻ(സിഐടിയു)  സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഫണ്ട്ശേഖരണ ജാഥകൾ സമാപിച്ചു. പട്ടാമ്പിയിൽനിന്ന്‌ പ്രയാണം ആരംഭിച്ച പടിഞ്ഞാറൻ മേഖലാജാഥ സ്വാഗതസംഘം ചെയർമാൻ പി കെ ശശിയും യൂണിയൻ ജില്ലാ ട്രഷറർ എൻ പി വിനയകുമാറും നയിച്ചു. ഒറ്റപ്പാലം, ചെർപ്പുളശേരി, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം പകൽ ഒന്നിന് മണ്ണാർക്കാട് സമാപിച്ചു. പട്ടാമ്പിയിൽ ടി വി ഗിരീഷ്‌, ഒറ്റപ്പാലത്ത് എസ് കൃഷ്ണദാസ്, ചെർപ്പുളശേരിയിൽ എൻ പി ബാലൻ, ശ്രീകൃഷ്ണപുരത്ത് കെ ഹരിദാസൻ, മണ്ണാർക്കാട് പി മനോമോഹനൻ എന്നിവർ അധ്യക്ഷരായി. 
വടക്കഞ്ചേരിയിൽനിന്ന്‌ ആരംഭിച്ച കിഴക്കൻ മേഖലാജാഥ സ്വാഗതസംഘം ജനറൽ കൺവീനർ ടി കെ അച്യുതൻ, ഫെഡറേഷൻ സംസ്ഥാനകമ്മിറ്റി അംഗം കെ പഴണി, യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് രാമകൃഷ്ണൻ എന്നിവർ നയിച്ചു. ആലത്തൂർ, കൊല്ലങ്കോട്, കുഴൽമന്ദം, ചിറ്റൂർ, പുതുശേരി, മുണ്ടൂർ ഏരിയകളിലെ സ്വീകരണങ്ങൾക്കുശേഷം വൈകിട്ട് നാലിന് പാലക്കാട് സമാപിച്ചു. ആലത്തൂരിൽ സി രാമകൃഷ്ണൻ, കുഴമന്ദത്ത് കെ രാമചന്ദ്രൻ, ചിറ്റൂരിൽ എം സ്വാമിനാഥൻ, പുതുശേരിയിൽ വി സി ഉദയകുമാർ, മുണ്ടൂരിൽ കെ സുകുമാരൻ, പാലക്കാട് അബ്ദുൾറഷീദ് എന്നിവർ അധ്യക്ഷരായി. തൊഴിലാളികളിൽനിന്ന് അതത് ഏരിയകളിൽ ജാഥാക്യാപ്റ്റൻമാർ ഫണ്ട് ഏറ്റുവാങ്ങി. 
 
വർണാഭമായി 
വിളംബരജാഥ 
പാലക്കാട് 
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ശനി വൈകിട്ട് നടത്തിയ വിളംബരജാഥ വർണാഭമായി.
പാലക്കാട്, പുതുശേരി, മലമ്പുഴ, ഏരിയ കമ്മിറ്റികൾ സംയുക്തമായി പാലക്കാട് നഗരത്തിലും മറ്റ് 12 ഏരിയ കമ്മിറ്റികൾ അതത് ഏരിയ കേന്ദ്രങ്ങളിലും വിളംബരജാഥ സംഘടിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top