19 April Friday

കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്‌ തൊഴിലുറപ്പ്‌ തൊഴിലാളി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ മാർച്ച്‌ ഒറ്റപ്പാലത്ത് സംസ്ഥാന പ്രസിഡന്റ് ഗിരിജ സുരേന്ദ്രൻ 
ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്‌
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ നേതൃത്വത്തിൽ  തൊഴിലുറപ്പ്‌ തൊഴിലാളികൾ മാർച്ച്‌ നടത്തി. തൊഴിലുറപ്പ്‌ പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിനും ഇന്ധനവില വർധനയ്ക്കുമെതിരെ ഏരിയ തലത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കായിരുന്നു മാർച്ച്‌.
ഒറ്റപ്പാലത്ത്‌ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ഗിരിജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ എം റഹിയാനത്ത് അധ്യക്ഷയായി.
പുതുശേരിയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ വിജയൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ കെ ഹരിദാസ്‌ അധ്യക്ഷനായി.
കൂറ്റനാട്ടിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി കെ ചന്ദ്രൻ ഉദ്ഘാടനംചെയ്തു. കെ ആർ വിജയമ്മ അധ്യക്ഷയായി. വടക്കഞ്ചേരിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി എം ശശി ഉദ്ഘാടനംചെയ്തു. സിന്ധു സുദേവൻ അധ്യക്ഷയായി. കുഴൽമന്ദത്ത്‌ സിപിഐ എം ഏരിയ സെക്രട്ടറി എ അനിതാനന്ദൻ ഉദ്ഘാടനം ചെയ്തു. എൻആർഇജിഡബ്ല്യൂയു ഏരിയ പ്രസിഡന്റ്‌ സി പ്രസീത അധ്യക്ഷയായി.
മണ്ണാർക്കാട്ട് സിപിഐ എം ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി അലവി അധ്യക്ഷനായി. 
ചെർപ്പുളശേരിയിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ടി കുട്ടികൃഷ്ണൻ അധ്യക്ഷനായി. ചിറ്റൂരിൽ സിപിഐ എം ഏരിയ സെക്രട്ടറി ആർ ശിവപ്രകാശ്‌ ഉദ്ഘാടനം ചെയ്തു.  പ്രസന്ന അധ്യക്ഷയായി. പാലക്കാട്ട്‌ യൂണിയൻ ഏരിയ സെക്രട്ടറി എം ടി ജയപ്രകാശ്‌ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എച്ച്‌ ഷമീന അധ്യക്ഷയായി. ശ്രീകൃഷ്ണപുരത്ത്‌ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ ഹരിദാസൻ ഉദ്ഘാടനംചെയ്തു. 
യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ ശ്രീലത അധ്യക്ഷയായി. ആലത്തൂരിൽ സിപിഐ എം ഏരിയ സെക്രട്ടറി സി ഭവദാസൻ ഉദ്ഘാടനം ചെയ്തു. വി ഗോപാലകൃഷ്ണൻ അധ്യക്ഷനായി. മുണ്ടൂരിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി എൻ കണ്ടമുത്തൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ്‌ പി ആർ ബിന്ദു അധ്യക്ഷയായി. 
അട്ടപ്പാടിയിൽ യൂണിയൻ ഏരിയ സെക്രട്ടറി വി കെ ജെയിംസ്‌ ഉദ്ഘാടനം ചെയ്തു. ഗീത ശശിധരൻ അധ്യക്ഷയായി. പട്ടാമ്പിയിൽ സിപിഐ എം ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ ബീന അധ്യക്ഷയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top