26 April Friday

ചൂട്‌ ഉയർന്നുതന്നെ; 
വേനൽമഴ പെയ്‌തേക്കും

സ്വന്തം ലേഖികUpdated: Sunday Mar 26, 2023
പാലക്കാട്‌
ജില്ലയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 28 വരെ വേനൽമഴയ്‌ക്കുള്ള സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചന നൽകുന്നു. മാർച്ച്‌ ഒന്നു മുതൽ 25 വരെ ജില്ലയിൽ ലഭിച്ചത്‌ 7.2 മില്ലീമീറ്റർ മഴ. ഇക്കാലയളവിൽ കിട്ടേണ്ടത്‌ 18.7 -മില്ലീമീറ്റർ മഴയാണ്‌. 62 ശതമാനമാണ്‌ മഴക്കുറവ്‌. 
ജില്ലയിൽ ഏതാനും ദിവസങ്ങളിലായി ഉയർന്ന ചൂട്‌ 37നും 38നും ഇടയിലാണ്‌. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രമാണ്‌ ചെറിയ തോതിൽ മഴ പെയ്‌തത്‌. പകൽ പുറത്തിറങ്ങാൻ പറ്റാത്ത ചൂടാണുള്ളത്‌. പകൽ 12 മുതൽ മൂന്നുവരെ തുറന്ന പ്രദേശങ്ങളിൽ പണിയെടുക്കുന്നത്‌ വിലക്കിയിട്ടുണ്ട്‌. കഴിഞ്ഞ വർഷം മാർച്ചിൽ ജില്ലയിൽ ചൂട്‌ 41 കടന്നിരുന്നു. ഇത്തവണ ഇതുവരെ ഈ അളവിലേക്ക്‌ എത്തിയിട്ടില്ലെന്നത്‌ ആശ്വസിക്കണം. വേനൽ മഴ കനിഞ്ഞില്ലെങ്കിൽ ഏപ്രിലിൽ ചൂട്‌ കത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top