25 April Thursday

ചൂട്‌ കനക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021
പാലക്കാട്‌
ജില്ലയിൽ ചൂട്‌ കുടുന്നു. പകൽ അസഹ്യമായ ചൂട്‌ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി.  മുണ്ടൂർ ഐആർടിസിയിലെ കണക്ക്‌ പ്രകാരം 22, 23 തീയതികളിൽ ചൂട്‌ 39 ഡിഗ്രിയിലെത്തി. 37ൽനിന്നാണ്‌  39ലേക്ക്‌ കുതിച്ചത്‌.  കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ കൂടിയ താപനില 39.5 ഡിഗ്രി സെൽഷ്യസാണ്‌. ചൂട് കൂടുന്നതോടൊപ്പം ആർദ്രത കുറയുന്നു. മുണ്ടൂർ ഐആർടിസിയിൽ വ്യാഴാഴ്‌ച രേഖപ്പെടുത്തിയ കൂടിയ ചൂട്‌ 37 ഡിഗ്രി സെൽഷ്യസാണ്‌. കുറഞ്ഞത്‌ 25 ഡിഗ്രിയും ആർദ്രത 41ഉം ആണ്‌. 
മുൻവർഷങ്ങളിൽ ജില്ലയിൽ സൂര്യതാപം കാരണം മരണംവരെ സംഭവിച്ചിട്ടുണ്ട് . ഏറ്റവും വലിയ ചൂടായ 42 ഡിഗ്രി ജില്ലയിൽ രേഖപ്പെടുത്തിയത് 2010ലാണ്. 2016ൽ 41.9വരെ എത്തി. 2020ൽ 41 ഡിഗ്രിവരെ ചൂട്‌ ഉയർന്നിരുന്നു. 30 വർഷത്തിനിടെ സംസ്ഥാനത്തെ ശരാശരി ചൂടിൽ ഒരു ഡിഗ്രിയുടെ വർധനയുണ്ടായതായി  പഠനം വ്യക്തമാക്കുന്നു. 
വേനൽ കടുത്ത് ജലക്ഷാമം രൂക്ഷമായാൽ കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളും വന്നേക്കാം. ജാഗ്രത അനിവാര്യമാണ്‌. ആരോഗ്യജാഗ്രത പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധപ്രവർത്തനം ഊർജിതമാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top