28 March Thursday

ഉത്സവം 2021 ഇന്ന് സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021
പാലക്കാട്
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺ‌സിലിന്റെ നേതൃത്വത്തിൽ ആറ് ദിവസമായി അരങ്ങേറിയ ഉത്സവം 2021  വെള്ളിയാഴ്ച സമാപിക്കും. 
പാലക്കാട് രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയം, ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക്, തസ്രാക്ക് ഒ വി വിജയൻ സ്മാരകം എന്നിവിടങ്ങളിലാണ് ഉത്സവം നടക്കുന്നത്. അവസാന ദിനമായ വെള്ളിയാഴ്ച ഒ വി വിജയൻ സ്മാരകത്തിൽ നാ​ഗരാജ കലാവേദിയുടെ കളമെഴുത്ത്‌ പാട്ടും പുള്ളുവൻപാട്ടും അരങ്ങേറും. സി ചാമുണ്ണിയുടെ നേതൃത്വത്തിൽ പൊറാട്ടുകളി അവതരിപ്പിക്കും. ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്കിൽ നാടൻകലയുടെ അവതരണവും എൻ കെ മോഹൻദാസിന്റെ കരകമയൂര നൃത്തവുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top