25 April Thursday
ഇലക്-ട്രിക്‌ വാഹനങ്ങൾക്ക്‌ പ്രിയമേറി

കൂടുതൽ ചാർജിങ് കേന്ദ്രമൊരുക്കാൻ കെഎസ്‌ഇബി

ടി എസ്‌ അഖിൽUpdated: Wednesday Jan 26, 2022
 
 
പാലക്കാട്‌
ജില്ലയിൽ ഇലക്‌ട്രിക്‌വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ കൂടുതൽ ചാർജിങ് കേന്ദ്രങ്ങൾ സജ്ജമാക്കാൻ കെഎസ്‌ഇബി. പാലക്കാട്‌ നഗരത്തിലാണ്‌ ജില്ലയിലെ രണ്ടാം ചാർജിങ് സ്റ്റേഷൻ ഒരുക്കുക. നിലവിൽ കാഞ്ഞിരപ്പുഴ ഉദ്യാനത്തിനു സമീപമാണ്‌ ജില്ലയിലെ എക ചാർജിങ് സ്റ്റേഷനുള്ളത്‌. പാലക്കാട്‌ നഗരത്തിലടക്കം ഇലക്‌ട്രിക്‌ വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണം വർധിച്ചു. 
നഗരത്തിൽ ചാർജിങ് സറ്റേഷൻ വേണമെന്ന ആവശ്യവും ശക്തമായി. ഇതാണ്‌ രണ്ടാംഘട്ടമായി നഗരത്തിൽ ചാർജിങ് കേന്ദ്രം നിർമിക്കാനുള്ള കാരണം. കോട്ടമൈതാനത്തിനു സമീപം തുടങ്ങാനുള്ള സാധ്യത കെഎസ്‌ഇബി പരിശോധിക്കുന്നു. നഗരത്തിന്റെ ഏത്‌ ഭാഗത്തുനിന്നും എത്തിച്ചേരാമെന്നതും സ്ഥലസൗകര്യവുമാണ്‌ കോട്ടമൈതാനത്തെ പരിഗണിക്കാൻ കാരണം. 
കേന്ദ്രത്തിനായുള്ള ഭൗതിക, സാങ്കേതിക സൗകര്യങ്ങളുടെ പഠനം നടത്തിയാകും കെഎസ്‌ഇബി അന്തിമതീരുമാനത്തിലെത്തുക. നഗരത്തിലെ ചാർജിങ് സ്റ്റേഷൻ പൂർത്തിയായശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഈ സൗകര്യമൊരുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top