29 March Friday

കാട്ടാന ഭീതിയിൽ വീണ്ടും വാളയാർ‍ വനയോരമേഖല

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
വാളയാർ 
ഇടവേളയ്ക്കുശേഷം വാളയാർ‍ വനയോരമേഖല വീണ്ടും കാട്ടാന ഭീതിയിൽ. വാധ്യാർചള്ളയിലെത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കൊയ്ത്തിനു പാകമായ പത്തേക്കറിലേറെ നെൽക്കൃഷി ചവിട്ടി നശിപ്പിച്ചു. മാവുകളും പച്ചക്കറി കൃഷിയും നശിപ്പിച്ച കാട്ടാനകൾ പത്തോളം തെങ്ങും കുത്തി മറിച്ചിട്ടു.
തിങ്കളാഴ്ച രാത്രിയെത്തിയ ആനക്കൂട്ടം ചൊവ്വ പുലർച്ചെയാണ് ജനവാസമേഖല വിട്ടുപോയത്. ആനക്കൂട്ടത്തിനൊപ്പം ഒരു കുട്ടിയാനയും ഉണ്ടായിരുന്നുവെന്ന്‌ നാട്ടുകാർ പറയുന്നു.  റെയിൽവേ ട്രാക്ക് മുറിച്ചു കടന്നാണ് ആനക്കൂട്ടം വാധ്യാർചള്ളയിലേക്ക് എത്തിയത്. 
വനംവകുപ്പ് വാച്ചർമാർ കാട്ടാനകളെ പന്തം കാട്ടിയും പടക്കമെറിഞ്ഞും ജനവാസമേഖലയിൽനിന്ന്‌ അകറ്റി. 
ഉൾവനത്തിലേക്ക്‌ കയറിയെങ്കിലും ഇവ വീണ്ടും തിരിച്ചിറങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കാട്ടരുവികൾ വറ്റിയതും ഭക്ഷ്യവസ്തുക്കൾ ഇല്ലാത്തതുമാകാം കാട്ടാനക്കൂട്ടം ജനവാസസമേഖലയിൽ നിലയൊറപ്പിക്കാൻ കാരണമെന്നും വേനൽ കനക്കുംമുമ്പ്‌ വനത്തിൽ കൃത്രിമതടയണ ഒരുക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top