28 March Thursday

ലാബുകളിൽ തിരക്ക്; 
ടെസ്റ്റ് കിറ്റിന് ആവശ്യക്കാരേറെ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022
പാലക്കാട് 
രോഗസ്ഥിരീകരണ നിരക്ക് ഉയർന്നതോടെ കോവിഡ് പരിശോധനയ്ക്ക് ലാബുകളിൽ തിരക്കേറി. ജില്ലയിൽ ഒരുദിവസം 2,000 മുതൽ 3,000 വരെ ആർടിപിസിആർ പരിശോധന നടക്കുന്നുണ്ട്. 
ഭൂരിഭാഗവും സ്വകാര്യ ലാബുകളിലാണ്. രാവിലെ എട്ടുമുതൽ പരിശോധന തുടങ്ങും. വിദേശത്തേക്ക് പോകുന്നവരുടെയും കോവിഡ് രോഗിയുമായി സമ്പർക്കത്തിലുള്ളവരുടെയും നീണ്ടനിരയാണെവിടെയും. നാലുമണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭ്യമാക്കുന്നുണ്ട്. കോവിഡ് സ്വയം നിർണയിക്കാനുള്ള ആന്റിജെൻ കിറ്റിനും ആവശ്യക്കാരേറിയിട്ടുണ്ടെന്ന് മെഡിക്കൽ ഷോപ്പ് ഉടമകൾ പറയുന്നു. 
250 രൂപയാണ് കിറ്റിന്റെ വില. ബ്രാൻഡ് അനുസരിച്ച് വിലയിൽ നേരിയ വർധനയുണ്ട്. കഴിഞ്ഞവർഷം മേയിൽ ആർടിപിസിആർ പരിശോധന ചാർജ് 500 ആക്കി സർക്കാർ കുറച്ചിരുന്നു. ചില സ്ഥാപനങ്ങൾ 1,700 രൂപവരെ ഈടാക്കിയത് വിവാദമായിരുന്നു. ഒടുവിൽ സർക്കാർ തീരുമാനിച്ച ചാർജ് അംഗീകരിച്ചു. ഐസിഎംആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് സർക്കാർ അന്ന് നിരക്ക് കുറച്ചത്. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാർജ് എന്നിവ ഉൾപ്പെടെയാണ് നിരക്ക്. 
ആന്റിജെൻ കിറ്റ് 
ലക്ഷണമുണ്ടെങ്കിൽ മാത്രം
സ്വയം പരിശോധിക്കുന്നവർ രോഗലക്ഷണം ഉണ്ടെങ്കിൽ മാത്രമേ ആന്റിജെൻ കിറ്റ് ഉപയോഗിക്കാവു. ലക്ഷണങ്ങളിരിക്കെ നെഗറ്റീവ് ആണ് ഫലമെങ്കിൽപോലും 20 ശതമാനം പോസിറ്റീവിന് സാധ്യതയുണ്ട്. അങ്ങിനെയെങ്കിൽ ആർടിപിസിആർ പരിശോധന നടത്തണം. 
–-ഡോ. എൻ എം അരുൺ 
ലക്ഷണമുണ്ടെങ്കിൽ 
പരിശോധിക്കണം
കോവിഡിന്റെ മൂന്നാംവരവിൽ വ്യാപനശേഷി കൂടുതലാണ്. ലക്ഷണമുള്ളവർ നിർബന്ധമായും പരിശോധിക്കണം. ശേഷം സ്വയം നിരീക്ഷണത്തിൽപോകണം.
 ആരോഗ്യപ്രശ്നമുള്ളവർ ഡോക്ടറുമായി ബന്ധപ്പെടണം. പരിശോധന കിറ്റ് ഉപയോഗിച്ച് പരിശോധിച്ച് പോസിറ്റീവ് ആകുന്നവർ ആർടിപിസിആർ പരിശോധന നടത്തി ഉറപ്പുവരുത്തണം.
–-ഡോ.ശ്രീദേവി, ഡിഎംഒ ഇൻചാർജ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top