പാലക്കാട്
കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന വിവേചനത്തിലും വികസന പദ്ധതി തകർക്കുന്നതിലും പ്രതിഷേധിച്ച് 30ന് പാലക്കാട് അഞ്ചുവിളക്ക് പരിസരത്ത് എൽഡിഎഫ് ജില്ലാ കമ്മിറ്റി ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ ഉദ്ഘാടനം ചെയ്യും.
റെയിൽവേ പദ്ധതികളും ശബരിമല വിമാനത്താവളവും തടസ്സം സൃഷ്ടിച്ച് തകർക്കാൻ ശ്രമിക്കുന്നു. ജിഎസ്ടി-, തൊഴിലുറപ്പ് പദ്ധതികളുടെ സംസ്ഥാന വിഹിതം നൽകാതെയും ദ്രോഹിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ഇത്തരം അവഗണനയിലും വിവേചനത്തിലും പ്രതിഷേധിച്ച് എംഎൽഎമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ ധർണയിൽ പങ്കെടുക്കും.
യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ അധ്യക്ഷനായി. കൺവീനർ വി ചാമുണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു. എൻ എൻ കൃഷ്ണദാസ്, ടി സിദ്ധാർഥൻ, കെ ആർ ഗോപിനാഥ്, എ രാമസ്വാമി, ഓട്ടൂർ ഉണ്ണിക്കൃഷ്ണൻ, നെെസ് മാത്യു, അഡ്വ. കുശലകുമാർ, മുഹമ്മദ് റാഫി, എ ശിവപ്രകാശൻ, സുനിൽ, അഷ്റഫ് അലി, പി ബഷീർ, ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..